ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച! ടെ​ക്‌​സ​സി​ല്‍ 130 വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ഹൂ​സ്റ്റ​ണ്‍: ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യെത്തുട​ര്‍​ന്ന് കാ​ഴ്ച മ​റ​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. 65 പേ​ര്‍​ക്ക് പ​രി​ക്ക്. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് 130ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റു​ക​ളും ട്ര​ക്കു​ക​ളും പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച് ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി​യാ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ട്.

ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ഹൈ​ഡ്രോ​ളി​ക് റെ​സ്‌​ക്യു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വേ​ണ്ടി വ​രു​മെ​ന്ന് ഫോ​ര്‍​ത്ത് വ​ര്‍​ത്ത് ഫ​യ​ര്‍ ചീ​ഫ് ജിം ​ഡേ​വി​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും ജോ​ലി​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പോ​ലീ​സും കു​ടു​ങ്ങി. ടെ​ക്സാസി​യി​ല്‍ മാ​ത്രം 30ഓ​ളം അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു.

മ​ഞ്ഞും മ​ഞ്ഞ് വീ​ഴ​ച​യെ​യും തു​ട​ര്‍​ന്ന് ചി​ല വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വൈ​കി. കെ​ന്‍റ​ക്കി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

റോ​ഡു​ക​ളും വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. തെ​ക്ക​ന്‍ ഇ​ന്ത്യാ​ന​യി​ല്‍ സ്‌​കൂ​ളു​ക​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടു.

Related posts

Leave a Comment