​അമ്മയുടെ വിധി… ഒന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ട​ൽ ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്നു: വിധി ഇന്ന്

ക​ണ്ണൂ​ർ: ത​യ്യി​ലി​ൽ ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ട​ൽ ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ ത​ളി​പ്പ​റ​മ്പ് അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ത​യ്യി​ൽ സ്വ​ദേ​ശി ശ​ര​ണ്യ​യും സു​ഹൃ​ത്ത് വ​ലി​യ​ന്നൂ​രി​ലെ നി​ധി​നു​മാ​ണ് പ്ര​തി​ക​ൾ.

2020 ഫെ​ബ്രു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഒ​ന്ന​ര​വ​യ​സു​ള​ള മ​ക​ൻ വി​യാ​നെ ക​ട​ൽ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വ് പ്ര​ണ​വി​നെ കു​ടു​ക്കാ​നും ശ​ര​ണ്യ പ​ദ്ധ​തി​യി​ട്ടു.

വി​ചാ​ര​ണ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് വ​ച്ച് ശ​ര​ണ്യ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. കേ​സി​ൽ 47 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. മാ​സ​ങ്ങ​ൾ നീ​ണ്ട വി​ചാ​ര​ണ​ക്ക് ശേ​ഷ​മാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

Related posts

Leave a Comment