സച്ചിനെ മറികടന്ന് കുക്ക്; 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം

sp-kukkuചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മറ്റൊരു റിക്കാര്‍ഡ് കൂടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് മറികടന്നു. ടെസ്റ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് സച്ചിനെ മറികടന്നു കുക്ക് സ്വന്തമാക്കിയത്. 31 വര്‍ഷം 357 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കുക്ക് ഈ നാഴികകല്ല് പിന്നിട്ടത്. 140 ടെസ്റ്റുകളിലാണ് കുക്കിന്റെ നേട്ടം.

ഇന്ത്യക്കെതിരായ പരമ്പരയില്‍ കുക്കിന്റെ പ്രകടനം മോശമാണ്. അഞ്ചാം ടെസ്റ്റില്‍ രണ്ടു റണ്‍സെടുത്തപ്പോള്‍ റിക്കാര്‍ഡ് കുറിച്ച കുക്ക് 10 റണ്‍സ് മാത്രം എടുത്തു പുറത്തായി. പരമ്പരയില്‍ കളിച്ച എട്ടു ഇന്നിംഗ്‌സില്‍ നിന്ന് 310 റണ്‍സ് മാത്രമാണ് ഇംഗ്ലീഷ് നായകന്റെ സമ്പാദ്യം. രാജ്‌കോട്ട് ടെസ്റ്റില്‍ കുക്ക് സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം കുക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts