പ​ല​രും പ​റ​ഞ്ഞ​ത് പൊ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കാ​ന്‍ ആ​ണ്, എ​ന്നാ​ല്‍ ഞാ​ന്‍ അ​തു ചെ​യ്യി​ല്ല; ആ​ളെ കൂ​ട്ടാ​ന്‍ കാ​ശു​ണ്ടാ​ക്ക​ണ​മെ​ങ്കി​ല്‍ വേ​റെ എ​ന്തൊ​ക്കെ ചെ​യ്യാം ? ആ സംഭവത്തെക്കുറിച്ച് കു​ള​പ്പു​ള്ളി ലീ​ല പറയുന്നത് ഇങ്ങനെ…

ഞാ​ന്‍ മ​രി​ച്ചി​ട്ടി​ല്ല, ജീ​വ​നോ​ടെത​ന്നെ​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഞാ​ൻ മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള​ള വാ​ര്‍​ത്ത​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.

പ​ണ​മു​ണ്ടാ​ക്കാ​ന്‍ ക​ക്കാ​ന്‍ പോ​യാ​ലും ആ​രെ​യും ഇ​ങ്ങ​നെ കൊ​ല്ല​രു​ത്. പ​റ​യാ​നു​ള​ള​തെ​ല്ലാം അ​ധി​കം വൈ​കാ​തെ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ പ​റ​യാം.

വീ​ഡി​യോ ആ​രെ​ങ്കി​ലു​മൊ​ക്കെ കാ​ണാ​ന്‍ വേ​ണ്ടി ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്ന​ത് എ​ന്ത് ക​ഷ്ട​മാ​ണ്. ആ ​ത​ല​ക്കെ​ട്ട് ക​ണ്ട് ഒ​രു​പാ​ട് പേ​ര്‍ എ​ന്നെ വി​ളി​ച്ചു.

എ​ന്‍റെ നാ​ട്ടി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ പേ​ടി​ച്ചാ​ണ് വി​ളി​ക്കു​ന്ന​ത്. സ​മാ​ധാ​നം പ​റ​ഞ്ഞ് ഞാ​ന്‍ മ​ടു​ത്തു. എ​ന്‍റെ അ​മ്മ​യ്ക്ക് 94 വ​യ​സു​ണ്ട്.

സി​നി​മ​യു​ടെ തി​ര​ക്കു​ക​ള്‍​ക്കിട​യി​ലും ഞാ​ന്‍ എ​ന്‍റെ അ​മ്മ​യെ​യും നോ​ക്കി ജീ​വി​ക്കു​ക​യാ​ണ്. അ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ ഓ​രോ​ന്നുവ​രു​ന്ന​ത്.

എ​ന്നെ നേ​രി​ട്ട് അ​റി​യാ​വു​ന്ന ഒ​രാ​ള്‍​പോ​ലും ഇ​ത് പോ​സ്റ്റ് ചെ​യ്തു. പ​ല​രും പ​റ​ഞ്ഞ​ത് പൊ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കാ​ന്‍ ആ​ണ്. എ​ന്നാ​ല്‍ ഞാ​ന്‍ അ​തു ചെ​യ്യി​ല്ല.

പ​റ​യാ​നുള​ള​ത് ഒ​രു വീ​ഡി​യോ​യി​ലൂ​ടെ പ​റ​യാം. ആ​ളെ കൂ​ട്ടാ​ന്‍ കാ​ശു​ണ്ടാ​ക്ക​ണ​മെ​ങ്കി​ല്‍ വേ​റെ എ​ന്തൊ​ക്കെ ചെ​യ്യാം. ഇ​ങ്ങ​നെ മ​നു​ഷ്യ​നെ കൊ​ല്ലാ​ക്കൊ​ല ചെ​യ്യ​രു​ത്.

– കു​ള​പ്പു​ള്ളി ലീ​ല

Related posts

Leave a Comment