അവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു! കുളത്തൂപ്പുഴയിലെ യുവാവിന്‍റെ മരണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്; യുവതി കുടുങ്ങി

കു​ള​ത്തൂ​പ്പു​ഴ: യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട വീ​ട്ടി​ലെ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര ടി​എ​സ്.​ഭ​വ​നി​ല്‍ ദി​നേ​ശ്(25)​നെ​യാ​ണ് വെ​ള​ളി​യാ​ഴ്ച ഉ​ച്ച​ക്ക് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ആ​ലും​പൊ​യ്ക​യി​ല്‍ ര​ശ്മി നി​വാ​സി​ല്‍ ര​ശ്മി(25) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​മാ​യി ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കു​ത​റി​മാ​റു​ന്ന​തി​നി​ട​യി​ല്‍ ക​ട്ടി​ലി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ യു​വാ​വ് മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണ് കേ​സ്.

യു​വ​തി ത​ന്നെ​യാ​ണ് സം​ഭ​വം അ​യ​ല്‍​വാ​സി​ക​ളെ അ​റി​യി​ക്കു​ന്ന​ത്. വീ​ഴ്ച​യി​ല്‍ ത​ല​യു​ടെ പു​റ​കി​ലേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ ഫ​ല​വും സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ റി​പ്പോ​ര്‍​ട്ടും​കൂ​ടി പു​റ​ത്ത് വ​ന്നെ​ങ്കി​ല്‍ മാ​ത്ര​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​നാ​കൂ എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന കു​ള​ത്തൂ​പ്പു​ഴ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​ഗി​രീ​ഷ്കു​മാ​ര്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം എ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു .

Related posts

Leave a Comment