രാഷ്ട്രീയ സംഘർഷങ്ങളുടെ കുമരകം..! ടൂറിസം മേഖലയ്ക്കപ്പുറം രാഷ്‌ട്രീയ സംഘർഷങ്ങളുടെ ഇടമായി കുമരകം മാറുന്നു; ഭീതിയോടെ പ്രദേശവാസികൾ

kumarakomകോ​ട്ട​യം: കു​മ​ര​ക​ത്ത് തു​ട​ർ​ച്ച​യാ​യു​ണ്ടാകു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ലോ​ക​ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​നേ​ടി​യ കു​മ​ര​ക​ത്ത് മാ​സ​ങ്ങ​ളാ​യി സി​പി​എം- ബി​ജെ​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ബി​ജെ​പി അം​ഗ​ത്തെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​യു​ധ ധാ​രി​ക​ൾ ആ​ക്ര​മി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​മ​ര​ക​ത്ത് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ രാ​ഷ്്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാകാ​ൻ തു​ട​ങ്ങി​യ​ത്. പ​ല​പ്പോ​ഴും സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഓ​ഫീ​സു​ക​ളും കൊ​ടി​മ​ര​ങ്ങ​ളും ത​ക​ർ​ക്കു​ക​യു​ണ്ടായി. ​

രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് പോ​ലീ​സി​നു കു​മ​ര​കം മേ​ഖ​ല​യി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കേ​ണ്ടിവ​ന്നു. ഇ​ന്ന​ലെ​യു​ണ്ടായ ​സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ൻ​പോ​ലീ​സ് സം​ഘ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടായേ​ക്കാ​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.

Related posts