നിംഗ്ബോ(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17. ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
