കും​ഭ​മേ​ള വൈ​റ​ൽ താ​രത്തിന്‍റെ വി​വാ​ഹ​ത്തി​ല്‍ വീ​ഴ്ച വ​ന്നി​ട്ടി​ല്ല: ആ​ധാ​ർ കാ​ർ​ഡ് ഒ​റി​ജി​ന​ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​രത്തിന്‍റെ വി​വാ​ഹ​ത്തി​ല്‍ യാ​തൊ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. വി​വാ​ഹ​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ഹാ​ജ​രാ​ക്കി​യ ആ​ധാ​ർ കാ​ർ​ഡ് ഒ​റി​ജി​ന​ൽ ആ​ണെ​ന്നും യു​ഐ​ഡി​എ​ഐ സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും ഡി​ജി​പി​ക്ക്‌ കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​തേ ആ​ധാ​ർ ന​മ്പ​ർ ത​ന്നെ​യാ​ണ് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഉ​ള്ള​ത്. എ​ന്നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥി​രീ​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല എ​ന്ന ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഭ​ർ​ത്താ​വ് ഫ​ർ​മാ​ൻ ഖാ​നെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 22 ന് ​ദേ​ശീ​യ പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​ന് മു​മ്പി​ൽ കേ​ര​ള ഡി​ജി​പി ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്കി.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 11 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു പ്രാ​യ​മെ​ന്ന് പി​ന്നീ​ട് ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment