വീട്ട് ജോലിക്കാരെ സ്വന്തം കുടുംബാംഗമായി കരുതുന്ന ധാരാളം ആളുകൾ നമ്മുടെ ഇടയിലുണ്ട്. അത്തരമൊരു സ്നേഹത്തിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊക്കോ ആൻഡ് ചിക്കോ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജോലിക്കാരിയെ വീട്ടിലെ സ്ത്രീ സ്നേഹത്തോടെ അടുത്ത മുറിയിലേക്ക് വിളിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
തൊട്ടടുത്ത മുറിയിൽ അവർക്കായി വലിയൊരു സമ്മാനവും ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. ഇത് എന്താണ് എന്ന് ജോലിക്കാരിക്ക് മനസിലായതുമില്ല. അവർ ആകാംക്ഷയോടെ പെട്ടി ചെന്ന് നോക്കി. അതിനുള്ളിൽ ഒരു പുത്തന്‍ കൂളർ ആയിരുന്നു.
കത്തുന്ന ചൂടിൽ ഇത്തരമൊരു സമ്മാനം കണ്ടാൽ ആരാണ് സന്തോഷിക്കാത്തത് അല്ലേ? സമ്മാനം കണ്ടതും സന്തോഷം അടക്കാനാവാതെ അവർ തുള്ളിച്ചാടുന്നതും വീട്ടുടമസ്ഥയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.
‘ഞങ്ങളെയും ഞങ്ങളുടെ വളർത്തുമൃഗങ്ങളെയും സ്വന്തം മക്കളെപ്പോലെ നോക്കുന്ന ആളെ ഞങ്ങൾ തിരിച്ചും സംരക്ഷിക്കുന്നു’ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
