കുമ്മനടിയില്ല, മുഴുവൻ പണവും കൊടുക്കും..! കു​മ്മ​ന​ത്തി​നെ​തി​രെ​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മം  

തി​രു​വ​ന​ന്ത​പു​രം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്. പ​രാ​തി​ക്കാ​ര​ന് സ്ഥാ​പ​ന ഉ​ട​മ മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ന​ൽ​കും. രാ​ഷ്ട്രി​യ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ആ​റ​ൻ​മു​ള സ്വ​ദേ​ശി​യാ​യ ഹ​രി​കൃ​ഷ്ണ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ന്യൂ​ഭാ​ര​ത് ബ​യോ​ടെ​ക്നോ​ള​ജീ​സ് ഉ​ട​മ വി​ജ​യ​നാ​ണ് പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​ത്.

പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പേ​പ്പ​ര്‍ ക​മ്പ​നി​യി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് 2018 മു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന് ആ​റ​ന്‍​മു​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​ത്ത് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പ​ണം ത​ട്ടി​പ്പ്, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് ആ​റ​ന്‍​മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കു​മ്മ​ന​ത്തി​ന്‍റെ മു​ൻ പി​എ​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.

കു​മ്മ​നം നാ​ലാം പ്ര​തി​യാ​ണ്. കു​മ്മ​ന​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി വെ​ള്ളി​യാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കും.

Related posts

Leave a Comment