മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വരെക്കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് വീട് കയറി ആക്രമണം


പാ​റ​ശാ​ല : മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​യാ​ളെ എ​ക്സൈ​സി​ന് ഒ​റ്റി​കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ചു വീ​ട് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടി​ൽ​സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ മോ​ഷ്ടി​ച്ച​താ​യും പ​രാ​തി.

ആ​രു​ശേ​രി​ചി​റ​ക്കു​ള​ത്തി​നു സ​മീ​പം മു​റ്റാ​റ്റു​വി​ള വ​സ​ന്ത​ഭ​വ​നി​ൽ മി​ഥു​ൻ (33)നു ​വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.​പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ 21നു ​രാ​ത്രി 12 ന് ​എ​ക്സൈ​സ് സം​ഘം ഒ​രാ​ളെ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ക​യും വീ​ടി​നു​പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യാ​സ​ഹോ​ദ​ര​നോ​ട് അ​ദ്ദേ​ഹ​ത്തെ അ​റി​യാ​മോ​യെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും അ​റി​യി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ത്രി ര​ണ്ടോ​ടെ ഏ​ഴോ​ളം പേ​ർ വ​രു​ന്ന സം​ഘം ഗേ​റ്റ് അ​ടി​ച്ചു​ത​ക​ർ​ത്തു വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യും വീ​ടി​നു മു​ൻ​വ​ശ​ത്തു വ​ച്ചി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ​അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ട്ടി​ലെ ജ​ന​ൽ പാ​ളി​ക​ളും ,ക​ത​കും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും​ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഘം മ​ട​ങ്ങി​യ​തി​നു ശേ​ഷം ബ​ന്ധു​വി​ന്‍റെ വാ​ഹ​നം വി​ളി​ച്ചു​വ​രു​ത്തി ഭാ​ര്യ​വീ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു .തു​ട​ർ​ന്ന് സം​ഘം മ​ട​ങ്ങി​വ​രു​ക​യും പി​ൻ വ​ശ​ത്തെ വാ​തി​ൽ​പൊ​ളി​ച്ചു അ​ക​ത്തു​ക​യ​റി വീ​ട്ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്എ​ഫ്ഇ​യി​ൽ അ​ട​യ്ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

Related posts

Leave a Comment