ഞങ്ങളുണ്ട് കൂടെ..! കലാഭവൻമണിയുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ആവശ്യം പോലെ കേസ് സിബിഐയെ ഏല്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

kummanam-mani-houseചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്പി​ക്കാ​നു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ​ത്ര​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ജ​ന​പ്രി​യ​നാ​യ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും, മ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ സ​ർ​ക്കാ​രി​ന് അ​തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് ഇതിനുള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് ബി​ജെ​പി എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ്, ബി​ജെ​പി നേ​താ​ക്ക​ളാ​യ എ.​കെ.​ന​സീ​ർ, പി.​എം.​വേ​ലാ​യു​ധ​ൻ, ഷാ​ജി​മോ​ൻ വ​ട്ടേ​ക്കാ​ട് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts