ആവശ്യമുള്ള സമയത്ത് സഹായം ചെയ്യാത്തതിന് മാപ്പ്! അഭിനയ ജീവിതത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച് കടന്നുപോയ കലാകാരിയോട് മാപ്പപേക്ഷിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ചുകൊണ്ടുകൂടിയാണ് കുഞ്ചാക്കോ ബോബന്‍ അവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. ചാക്കോച്ചന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…

തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു – ചാക്കോച്ചന്‍ കുറിച്ചു. ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന വാസന്തി ദീര്‍ഘനാളായി അസുഖബാധിതയും അതേത്തുടര്‍ന്നുള്ള ചികിത്സകളിലുമായിരുന്നു. തൊണ്ടയില്‍ കാന്‍സറായിരുന്നു. പ്രമേഹരോഗത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിയും വന്നിരുന്നു. പക്ഷെ ഇത്രയൊക്കെയായിട്ടും സിനിമാലോകം അവരെ തിരിഞ്ഞു നോക്കിയില്ല എന്നൊരു പരാതി ഉയര്‍ന്നിരുന്നു. രോഗത്തിന്റെ അവശതകള്‍ക്കും കഷ്ടപാടുകള്‍ക്കുമിടയില്‍ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ കഴിഞ്ഞിരുന്ന വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു. അത് പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയെ സഹായിക്കാന്‍ ഇത്രയും വരുമാനമുള്ള താരങ്ങള്‍ ജനങ്ങളോട് സഹായം ചോദിക്കുന്നതിനെ ചൊല്ലിയായിരുന്നു അത്. ഇതിനെല്ലാമിടയിലാണ് വാസന്തി വിടപറഞ്ഞത്.

Related posts