ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല: മ​ന്ത്രി​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ലീ​ഗ് മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന് നൂ​റി​നു മു​ക​ളി​ല്‍ സീ​റ്റ് ഉ​റ​പ്പാ​യും ല​ഭി​ക്കു​മെ​ന്ന് മു​സ്‌ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല. മ​ന്ത്രി​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ലീ​ഗ് മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന് എ​ല്ലാ പി​ന്തു​ണ​യും ലീ​ഗ് ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ലീ​ഗ് പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്-മു​ന​വ​റ​ലി ത​ങ്ങ​ള്‍
മു​സ്‌ലിം ലീ​ഗി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് മു​ന​വ​റ​ലി ത​ങ്ങ​ള്‍. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​മൊ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലീ​ഗി​ന് നേ​ര​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment