ഒ​ടു​വി​ൽ വേ​ദ​ന​യാ​യി ശ്രീ​ന​ന്ദ; ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കാ​ണാ​താ​യ ശ്രീ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മ​ര​ണം1500 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ്

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ബു​ധ​ൻ​ഗി​രി മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി പെ​ൺ​കു​ട്ടി ശ്രീ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 1500 അ​ടി താ​ഴ്ച​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

മാ​ണി​ക്ക​ധാ​ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ വ്യൂ ​പോ​യി​ന്‍റി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​ങ്കു​ത്താ​യ മേ​ഖ​ല​യി​ൽ​വ​ച്ചാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ ര​മേ​ശ്-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ന​ന്ദ​യെ (15) ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം.

സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന നാ​ല്പ​തം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി ബു​ധ​ൻ​ഗി​രി മ​ല​യി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ചി​ക്ക​മ​ഗ​ളൂ​രു നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പ​ല​വ​ഴി​ക്കു​നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ്രീ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. മ​ല​യു​ടെ അ​ല്പം താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ക​ളി​ൽ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗ​ത്തേ​ക്ക് ശ്രീ​ന​ന്ദ ക​യ​റി​പ്പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ൽ ക​ഷ്ടി​ച്ച് നാ​ലു​മി​നി​റ്റ് ക​ഴി​ഞ്ഞ് മ​റ്റു​ള്ള​വ​ർ അ​വി​ടെ​യെ​ത്തു​മ്പോ​ഴേ​ക്ക് ശ്രീ​ന​ന്ദ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

ക​യ​റു​ന്ന​തി​നി​ടെ വ​ഴി​തെ​റ്റി സ​മീ​പ​ത്തെ കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ​താ​കാ​മെ​ന്നു ക​രു​തി​യാ​ണ് തു​ട​ക്ക​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ന്നി​ന്‍റെ 300 അ​ടി താ​ഴ്ച​യി​ൽ വ​രെ തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള മാ​ണി​ക്ക​ധാ​ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്‌​സ്, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, വ​നം വ​കു​പ്പ്, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Related posts

Leave a Comment