കേ​ര​ള​ത്തി​ല്‍ ഇ​നി ത്രി​കോ​ണ മ​ത്സ​ര​മി​ല്ല: കേ​ര​ള​ത്തി​ൽ പ്ര​ബ​ല​ശ​ക്തി​യാ​യി എ​ൻ​ഡി​എ ഉ​ണ്ടാ​കു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​നി ത്രി​കോ​ണ മ​ത്സ​ര​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. എ​ന്‍​ഡി​എ പ്ര​ബ​ല ശ​ക്തി​യാ​യി ഒ​രു വ​ശ​ത്തു​ണ്ടാ​കും. കേ​ര​ള​ത്തി​ല്‍ വ​ലി​യ മാ​റ്റം വ​രി​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ള്‍ മ​ത്സ​രി​ച്ച അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ക​ഴി​ഞ്ഞ​ത്. ഇ​നി ഇ​ട​തും വ​ല​തും ഒ​ന്നി​ച്ച് സ​ഖ്യ​മാ​യി മ​ത്സ​രി​ക്കും. മ​റു വ​ശ​ത്ത് എ​ന്‍​ഡി​എ പ്ര​ബ​ല​ശ​ക്തി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു മു​ന്ന​ണി​യെ​യും പൂ​ട്ടും താ​ക്കോ​ലും എ​ടു​ത്ത് പൂ​ട്ടു​മെ​ന്നു​ള്ള അ​ഹ​ങ്കാ​രം പ​റ​യാ​നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ വി​ക​സി​ത കേ​ര​ള​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ​യു​ള്ള മാ​റ്റ​ത്തി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്‌​തെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. നേ​മ​ത്തെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നുവേ​ണ്ടി വോ​ട്ട് ചെ​യ്‌​തെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ജ​ന​വി​ധി എ​ന്താ​ണെ​ന്ന് മെ​യ് നാ​ലി​ന് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ന്നി​ല്ല.

നേ​മ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി പോ​സീ​റ്റീ​വാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ആ​രെ​യും അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment