കുഞ്ഞാലിപ്പാറ സമരം ; അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ നൂ​റാംനാ​ളി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു

മൂ​ന്നു​മു​റി: മ​റ്റ​ത്തൂ​ർ കു​ഞ്ഞാ​ലി പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ നൂ​റാം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മൂ​ന്നു​മു​റി​യി​ൽ മ​നു​ഷ്യ​ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു.അ​വി​ട്ട​പ്പി​ള്ളി മു​ത​ൽ ചേ​ല​ക്കാ​ട്ടു​ക​ര പെ​ട്രോ​ൾ പ​ന്പ് വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ണ്ട മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തി​ലേ​റെ പേ​ർ ക​ണ്ണി​ക​ളാ​യി.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ് പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ​നീ​ല​ക​ണ്ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​സു​ബ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ന​ന്ദ​കു​മാ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എം.​മോ​ഹ​ൻ​ദാ​സ്, ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ക​ണ്‍​വീ​ന​ർ എ​സ്.​പി.​ര​വി, പി.​കെ.​കി​ട്ട​ൻ, ഫാ.​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് , ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ, സ്കൗ​ട്ട്് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ അ​ണി​നി​ര​ന്നു.

കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ രാ​ജ് കു​മാ​ർ, മ​നു​ഷ്യ​ച​ങ്ങ​ല ക​ണ്‍​വീ​ന​ർ ബി​ജു തെ​ക്ക​ൻ, സു​മേ​ഷ് മൂ​ത്ത​ന്പാ​ൻ, സി.​എ​സ്. സു​രേ​ന്ദ്ര​ൻ,നൈ​ജൊ വാ​സു​പു​ര​ത്തു​കാ​ര​ൻ, ശോ​ഭാ ജോ​ണ്‍, രാ​ഹു​ൽ ക​ര​യി​ൽ, ബെ​ൻ​സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് തെ​യ്യാ​ട്ടം നാ​ട​ൻ​പാ​ട്ട് മേ​ളം ഉ​ണ്ടാ​യി.

Related posts