ഇവിടെ കിട്ടും..! പലചരക്കുകടകളിൽ പുകയിലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് കിട്ടിയത് കുപ്പികളിൽ നിറച്ച പെ​ട്രോ​ൾ ; രണ്ടുപേർ പിടിയിൽ

petrolഅ​യ്യ​ന്പു​ഴ: അ​യ്യ​ന്പു​ഴ കൊ​ല്ല​ക്കോ​ട് ജം​ഗ്ഷ​നി​ലെ പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ വി​ല്പ​ന​യ്ക്കാ​യി, അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ൾ, ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ടീം ​പി​ടി​കൂ​ടി. പെ​ട്രോ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​യു​ട​മ​ക​ളാ​യ മാ​ണി​ക്യ​ത്താ​ൻ മ​ത്താ​യി (60), പാ​ലാ​ട്ടി സേ​വ്യ​ർ(70) എ​ന്നി​വ​രെ​യാ​ണ് അ​യ്യ​ന്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത് പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ന​ട​ത്തി വ​രു​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ​നി​ന്നും ക​ന്നാ​സു​ക​ളി​ലും കു​പ്പി​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന 110 ലി​റ്റ​ർ പെ​ട്രോ​ൾ ക​ണ്ടെ​ത്തി​യ​ത്.

റൂ​റ​ൽ എ​സ്പി രൂ​പീ​ക​രി​ച്ച നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ടീ​മി​ലെ ഡി​വൈ​എ​സ്പി വി.​കെ. സ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ജോ​യി, സ​ജീ​വ് ച​ന്ദ്ര​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, ശ്യം​കു​മാ​ർ, മ​നോ​ജ്കു​മാ​ർ, എം.​ആ​ർ. പ്ര​ശാ​ന്ത്, മു​ഹ​മ്മ​ദ്, എ.​പി. പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts