കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പലിനേയും അധ്യാപകരേയും പ്രതി ചേർത്തു

കൊ​ച്ചി: ക​ള​മ​ശ്ശേ​രി കു​സാ​റ്റി​ൽ ടെ​ക്ഫെ​സ്റ്റി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മുൻ പ്രി​ന്‍​സി​പ്പ​ലി​നെ​യും അ​ധ്യാ​പ​ക​രെ​യും പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തു.​ ഡോ. ദീ​പ​ക് കു​മാ​ർ സാ​ഹു അ​ട​ക്കം മൂ​ന്നു പേ​രെ​യാ​ണ് കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത​ത്.  ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍. ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ദീ​പ​ക് കു​മാ​ര്‍ സാ​ഹു​വാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി.

മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​മ്പ​സി​നു​ള്ളി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​രേ​ഖ ലം​ഘി​ച്ച​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

കു​സാ​റ്റ് ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ ഡോ. ​ദീ​പ​ക് കു​മാ​ർ സാ​ഹു​വി​നെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നം​ഗ സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യി​ൽ നി​ന്നും പി. ​കെ. ബേ​ബി​യെ​യും മാ​റ്റി. ടെ​ക് ഫെ​സ്റ്റി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പി. ​കെ. ബേ​ബി​ക്കെ​തി​രേ ന​ട​പ​ടി.

2023 ന​വം​ബ​ര്‍ 25നാ​ണ് കു​സാ​റ്റി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. ടെ​ക് ഫെ​സ്റ്റി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ അ​ട​ക്കം നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്. 62 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗാ​യി​ക നി​ഖി​ത ഗാ​ന്ധി​യു​ടെ ഗാ​ന​മേ​ള ഫെ​സ്റ്റ് ന​ട​ക്കാ​നി​രി​ക്കെ മ​ഴ പെ​യ്ത​തോ​ടെ ആ​ളു​ക​ള്‍ വേ​ദി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് അ​പ​ക​ട​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. ശ്വാ​സം മു​ട്ടി​യാ​ണ് നാ​ല് പേ​രും മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment