കു​തി​രാ​നി​ൽ റോ​ഡി​ന്‍റെ ദുര​വ​സ്ഥ: സം​സ്ഥാ​ന  സ​ർ​ക്കാ​ർ സ​മീ​പ​ന​ത്തി​നെ​തി​രേ വി​മ​ർ​ശ​നം

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ റോ​ഡി​ന്‍റെ ദൂ​ര​വ​സ്ഥ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യും ക​രാ​ർ​ക​ന്പ​നി​യും ര​ണ്ടു ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യെ കു​രു​തി​ക്ക​ള​മാ​ക്കു​ന്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന അ​ന​ങ്ങാ​പ്പാ​റ​ന​യം ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​തി​യാ​യ സ​മ്മ​ർ​ദ​മു​ണ്ടെ​ങ്കി​ൽ പാ​ത​ക്ക് ഈ ​ദു​ര​വ​സ്ഥ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ലും വേ​ന​ലി​ൽ​ത​ന്നെ കു​ഴി​ക​ൾ നി​റ​ഞ്ഞ കു​തി​രാ​ൻ ഭാ​ഗം റീ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എം​എ​ൽ​എ​മാ​രോ എം​പി​മാ​രോ മ​ന്ത്രിമാ​ർ​പോ​ലും ജ​ന​ങ്ങ​ളു​ടെ ദു​രി​തം കാ​ണു​ന്നി​ല്ല.
ര​ണ്ടു ജി​ല്ല​യി​ൽ നി​ന്നാ​യി മൂ​ന്നു മ​ന്ത്രി​മാ​ർ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പ്പെ​ടു​ന്നി​ല്ല.

Related posts