കു​ട്ടംപേ​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സു​വ​ർ​ണ ശ​താ​ബ്ദി​നി​റ​വി​ൽ

മാ​ന്നാ​ര്‍: കു​ട്ട​മ്പേ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ സു​വ​ര്‍​ണ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും. കു​ന്ന​ത്തൂ​ര്‍ ശ്രീ ​ദു​ര്‍​ഗാ​ദേ​വീ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ത്ഘാ​ട​നം ചെ​യ്യും. കേ​ര​ള ഫി​ഷ​റീ​സ് സാം​സ്‌​കാ​രി​ക യു​വ​ജ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ മോ​ഹ​ന​ന്‍ പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ അ​തി​ഥി​യാ​കും. സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എം ​ശ​ശി​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​ആ​ര്‍ സ​ജി​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. യോ​ഗ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി സ്മ​ര​ണി​ക ഓ​ര്‍​മ​ച്ചെ​പ്പ് മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും. ശ​താ​ബ്ദി ലോ​ഗോ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എം ​ശ​ശി​കു​മാ​റി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും.

സ്ത്രീ​ക​ളു​ടെ സ്വ​യം​തൊ​ഴി​ല്‍ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യ്യ​ല്‍ മെ​ഷീ​നു​ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​യാ​യ സ​ഹ​ക​ര​ണ സാ​ന്ത്വ​ന ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യു​ടെ വി​ത​ര​ണം സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. പി ​ഡി ശ​ശി​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. 80 വ​യ​സാ​യ മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. മി​ക​ച്ച യു​വ സം​രം​ഭ​ക​നെ മ​ന്ത്രി സ​ജി ചെ​റി​യാ​നും, മി​ക​ച്ച സെ​ക്ര​ട്ട​റി​യാ​യി അ​ഞ്ച് ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്കി​ന്റെ സെ​ക്ര​ട്ട​റി സ​ജി​കു​മാ​റി​നെ മ​ന്ത്രി വി ​എ​ന്‍ വാ​സ​വ​നും ക്ഷീ​ര​ക​ര്‍​ഷ​ക​നെ മാ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി ​വി ര​ത്‌​ന​കു​മാ​രി​യും അ​നു​മോ​ദി​ക്കും.

Related posts

Leave a Comment