മേലിൽ ഇങ്ങനെ ഉണ്ടാവരുത്..!  നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്; ദിലീപിന്‍റെ പരാതിയിലാണ് നടപടി

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന നടൻ ദിലീപിന്‍റെ പരാതിയിലെ തുടര്‍നടപടികള്‍ അങ്കമാലി കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. നടന്‍റെ പരാതിയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്‍റെ പരാതി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു ശേഷം കോടതി പരിശോധനകൾ തുടങ്ങും മുൻപുതന്നെ ഇതിലെ വിവരങ്ങൾ പുറത്ത് ചർച്ചയായിരുന്നു.

Related posts