കാണേണ്ട കാഴ്ച..! പി​ഡ​ബ്ല്യു​ഡി​ ക​യ്യൊ​ഴി​ഞ്ഞു: കു​ഴി നി​ക​ത്താ​ന്‍ പോ​ലീസ് രം​ഗ​ത്തി​റ​ങ്ങി; വാഹനം കുഴിയിൽ വീണാലുണ്ടാകുന്ന അപകടം മനസിലാക്കിയാണ് ഇത്തരമൊരു നല്ലകാര്യത്തിനിറങ്ങിയതെന്ന് സിഐ സുനിൽകുമാർ

കു​റ്റ്യാ​ടി: പു​തി​യ ബ​സ് സ്റ്റാ​ൻഡിന്‍റെ മു​ന്നി​ല്‍ മാ​സ​ങ്ങ​ളാ​യി രൂ​പ​പ്പെ​ട്ട വ​ന്‍ കു​ഴി അ​ട​യ്ക്കാ​ന്‍ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കാ​തെ വ​ന്ന​തോ​ടെ കു​റ്റ്യാ​ടി പോലീസി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി​വേ​സ്റ്റി​ട്ട് കു​ഴി നി​ക​ത്തി​. സ്റ്റാ​ൻഡില്‍ നി​ന്ന് ബ​സുക​ള്‍ ക​യ​റു​ക​യും ഇ​റ​ങ്ങു​കും ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​ന്‍​കു​ഴി രൂ​പ​പ്പെ​ട്ട​ത് .

ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക് പ​റ​റു​ന്ന​തും ടൗ​ണി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ന്ന​തും പ​തി​വാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും കു​ഴി​യ​ട​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ്റ്യാ​ടി സി​ഐ എ​ന്‍. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലി​സ് ഉ​ദ്ധ്യോ​ഗ​സ്ഥ​ര്‍ ക്വാ​റി​വേ​സ്റ്റേ് ഉ​പ​യോ​ഗി​ച്ച് കു​ഴി​യ​ട​ച്ച​ത്.

Related posts