മൂന്നുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവം;  മുഖ്യപ്രതി മലപ്പുറം സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു; അറസ്റ്റിലായവരെ റിമാന്‍റ് ചെയ്തു

ത​ളി​പ്പ​റ​മ്പ് : സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം ഹൈ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് നി​യാ​സി​നെ​യും സ​ൽ​മാ​നു​ൽ ഹാ​രി​സി​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മു​നീ​റി​നെ പോ​ലീ​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

മു​നീ​റി​ന്‍റെ സ​ഹാ​യി​ക​ളെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ലാ​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ ഹൈ​വേ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ മ​ല​പ്പു​റം പാ​റ​ക്ക​ട​വി​ൽ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കെ​എ​ല്‍ 65 ഇ 3323 ​ന​മ്പ​ര്‍ ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത മൂ​ന്നു ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്ത​ത്.

ഇ​വ​ര്‍ കു​ഴ​ല്‍​പ്പ​ണം ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​ത​വ​ണ മ​ല​പ്പു​റ​ത്തു​നി​ന്നും കാ​സ​ര്‍​ഗോ​ട്ടേ​ക്ക് ഇ​വ​ര്‍ കു​ഴ​ല്‍​പ്പ​ണം ക​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​രു​വ​രേ​യും ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts