ട്രെ​യി​നിം​ഗി​ന്‍റെ പേ​രി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​;  പിന്നീട് ന​ഗ്ന​ഫോ​ട്ടോ കാ​ണി​ച്ചു പ​ണം ത​ട്ടി​യ​തായി പരാതി; ഒ​രാ​ൾ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ർ: ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ട്രെ​യി​നിം​ഗി​ന്‍റെ പേ​രി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ ന​ഗ്ന ഫോ​ട്ടോ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. 34 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണു കാ​ങ്കോ​ലി​ലെ വി.​ന​ന്ദ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​രി​യെ ബാ​ങ്ക് കോ​ച്ചിം​ഗ് ഫ്രാ​ഞ്ചൈ​സി ട്രെ​യി​നിം​ഗി​നാ​യി കൊ​ണ്ടു​പോ​യി 2016 മേ​യ് എ​ട്ടി​നു നാ​ഗ്പൂ​രി​ലെ ഹോ​ട്ട​ലി​ലും തു​ട​ർ​ന്നു ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും പ​യ്യ​ന്നൂ​രി​ലെ ഓ​ഫീ​സി​ൽ​വ​ച്ചും പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ ന​ഗ്ന​ഫോ​ട്ടോ കാ​ണി​ച്ചു യു​വ​തി​യേ​യും അ​മ്മ​യേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി 42, 46,325 രൂ​പ​യും 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി കി​ട്ടി​യ പ​ണ​വും പ്ര​തി കൈ​ക്ക​ലാ​ക്കി​യെ​ന്നു​മാ​ണു പ​രാ​തി. ഈ ​പ​രാ​തി​യി​ലാ​ണു പ​യ്യ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts