സോഷ്യല്‍ മീഡിയയില്‍ ഉടനീളം പെണ്ണുങ്ങളുടെ രക്തം കിനിഞ്ഞു കിടക്കുന്നത് താങ്കള്‍ കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതാണ് അവസരം! വിദ്യാഭ്യാസ മന്ത്രിക്ക് യുവതിയുടെ തുറന്ന കത്ത്

പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് യുവതിയുടെ കത്ത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് എഴുതിയ കത്ത് യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ മേഖലയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ അവര്‍ക്ക് നേരിട്ട പീഡനങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ തുറന്നെഴുതുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചില കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്താണ് യുവതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ജെന്‍ഡര്‍ എന്താണെന്നും ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് എന്താണെന്നും സെക്ഷ്വല്‍ ഓറിയെന്റെഷന്‍, സെക്ഷ്വല്‍ ഹെല്‍ത്ത് എന്നിവയെകുറിച്ചും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശരീരം എന്താണെന്നും ഓരോ അവയവവും എന്താണെന്നും കൃത്യമായി പറഞ്ഞു കൊടുക്കാന്‍ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കണമെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്. ആഴ്ചയിലോ മാസത്തിലോ ഒരു ദിവസമുള്ള ക്ലാസല്ല നമുക്ക് വേണ്ടത്. അത് ഒരു സബ്ജക്ട് ആയി സീരിയസ് ആയി ദിവസവും കുട്ടികളെ പഠിപ്പിക്കണം.

അച്ഛനോ അമ്മയോ ഡോക്ടറോ ടീച്ചറോ അടുത്ത കുടുംബാംഗങ്ങളോ കൂട്ടുകാരോ ആരും ആയിക്കൊള്ളട്ടെ, ആര്‍ക്കും ഏത് സമയവും അപകടകാരികളാവാന്‍ കഴിയും എന്ന് തന്നെ അവര്‍ അറിയട്ടെ. ഭീതി ഉണര്‍ത്തുക എന്നതല്ല ലക്ഷ്യം.

എന്ത് സംഭവിച്ചാലും സഹായിക്കാന്‍, പിന്നെ ജീവിതം തുടരാന്‍ ഇവിടെയൊരു സിസ്റ്റം ഉണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കുക മാത്രമാവണം ലക്ഷ്യം. ഇവിടത്തെ അധ്യാപകര്‍ മാറിയേ തീരൂ. ഇല്ലെങ്കില്‍ ഇനിയും ഇവിടെ കുഞ്ഞുങ്ങള്‍ നീറി ജീവിക്കും. ഇങ്ങനെ പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്,

കുറച്ച് കാര്യങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഉടനീളം പെണ്ണുങ്ങളുടെ രക്തം കിനിഞ്ഞു കിടക്കുന്നത് താങ്കള്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇതുപോലെ തുടര്‍ന്നുകൊള്ളുക. ഉണ്ടെങ്കില്‍, ഇതാണ് അവസരം.

എന്താണ് ജെന്‍ഡര്‍ എന്നും ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് എന്നും sexual orientation എന്നും യഥാര്‍ത്ഥ sexual health എന്താണെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. Sexual orientation എന്താണെന്ന് അറിയാത്ത സമൂഹം നിര്‍മിക്കുന്ന മുറിവുകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയാണ് transgender സമൂഹം ജീവിച്ചുതീര്‍ക്കുന്നത്. അതില്‍ വളരെക്കുറച്ചുപേര്‍ കോളജ് വിദ്യാഭ്യാസത്തിനായി എത്തും.

അങ്ങനെ എത്തുന്ന എണ്ണത്തില്‍ തുലോം കുറഞ്ഞവര്‍ക്കു ഗവണ്മെന്റ് നല്‍കിയ രണ്ട് സീറ്റ് റിസര്‍വേഷന്‍ തന്നെ ധാരാളം! അതല്ല നമുക്കു വേണ്ടത്. എല്ലാവര്‍ക്കും ധൈര്യമായി ജീവിക്കാന്‍ കഴിയണം. Consent (സമ്മതം. all types including that for sexual intercourse) privacy (സ്വകാര്യത), respect (ആദരവ്), ജീവനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ ഇതെല്ലാം കുഞ്ഞുങ്ങള്‍ പഠിക്കണം.

ശരീരം എന്താണെന്നു, ഓരോ അവയവയും എന്താണെന്നു കൃത്യമായി പറഞ്ഞു കൊടുക്കാന്‍ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കുക. ആഴ്ചയിലോ മാസത്തിലോ ഒരു ദിവസമുള്ള ക്ളാസല്ല നമുക്ക് വേണ്ടത്. അത് ഒരു സബ്ജക്ട് ആയി സീരിയസ് ആയി ദിവസവും കുട്ടികളെ പഠിപ്പിക്കണം..

അച്ഛനോ അമ്മയോ ഡോക്ടറോ ടീച്ചറോ അടുത്ത കുടുംബാംഗങ്ങളോ കൂട്ടുകാരോ ആരോ ആയിക്കൊള്ളട്ടെ, ആര്‍ക്കും ഏത് സമയവും അപകടകാരികളാവാന്‍ കഴിയും എന്ന് തന്നെ അവര്‍ അറിയട്ടെ. ഭീതി ഉണര്‍ത്തുക എന്നതല്ല ലക്ഷ്യം.

എന്ത് സംഭവിച്ചാലും സഹായിക്കാന്‍, പിന്നെ ജീവിതം തുടരാന്‍ ഇവിടെയൊരു സിസ്റ്റം ഉണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കുക മാത്രമാവണം ലക്ഷ്യം. Sexual and mental health വിജയപൂര്‍വം കൈകാര്യം ചെയ്യുന്ന നാടുകളിലേക്ക് അധ്യാപകര്‍ പോകട്ടെ. പഠിക്കട്ടെ.

ഇവിടെ നിലനില്‍ക്കുന്ന വൃത്തികെട്ട സാഹചര്യം ഇല്ലാതാവട്ടെ. ഒരു സിലബസ്സില്‍ ജന്‍ഡര്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് നോക്കാന്‍ ഒരു തവണ സംഗീതമാഡത്തിന്റെ കൂടെ പോയ അനുഭവം വെച്ച് പറയുകയാണ്. ഇവിടത്തെ അധ്യാപകര്‍ മാറിയേ തീരൂ.

ഇല്ലെങ്കില്‍ ഇനിയും ഇവിടെ കുഞ്ഞുങ്ങള്‍ നീറി ജീവിക്കും. ഒരന്നയും ഒരാമിയും ദുരിതം പറയാന്‍ മുന്നോട്ട് വന്നേക്കാം. പക്ഷേ നിശബ്ദമായി തുടരുന്ന ഒരായിരം അന്നമാരെയും ആമിമാരെയും നിങ്ങള്‍ കാണാതെ പോകരുത്. കൊല്ലുന്നത് തലമുറകളെയാണ്.

Related posts