ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി! യു​വ​തി ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍; പോ​ലീ​സി​നെ ക​ണ്ട് ഫ്‌​ളാ​റ്റി​ന്‍റെ എ​ട്ടാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ യു​വാ​വി​ന് ഗു​രു​ത​ര പരിക്ക്‌ ​

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പോ​ലീ​സി​നെ ക​ണ്ട് ഫ്‌​ളാ​റ്റി​ന്‍റെ എ​ട്ടാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷി​നോ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ റി​ജോ, ന​ജീ​ബ്, അ​നീ​ഷ്, ഇ​ടു​ക്കി സ്വ​ദേ​ശി​നി മ​റി​യം ബി​ജു, കാ​യം​കു​ളം സ്വ​ദേ​ശി അ​തു​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ല്‍​നി​ന്ന് ഒ​രു ഗ്രാം ​എം​ഡി​എം​എ​യും ആ​റ് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ക​ണ്ടെ​ടു​ത്തു.

തൃ​ക്കാ​ക്ക​ര ന​വോ​ദ​യ ജം​ഗ്ഷ​നി​ലു​ള്ള ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി ന​ട​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട് അ​തു​ല്‍ ഓ​ടി​മ​റ​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ഴേ​യ്ക്ക് വീ​ണ​ത്. 15 നി​ല​യു​ള്ള ഫ്‌​ളാ​റ്റി​ലെ താ​ഴെ​യു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റെ​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കൈ​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു.

ഫ്‌​ളാ​റ്റി​ലെ കാ​ര്‍ ഷെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ഇ​യാ​ള്‍ വീ​ണ​ത്. തു​ട​ര്‍​ന്ന് ഷെ​ഡി​ന്‍റെ അ​ലൂ​മി​നി​യം ഷീ​റ്റ് തു​ള​ച്ച് താ​ഴെ വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment