കളിചിരികളുമായി കുഞ്ഞു ലൈബ തിരിച്ചെത്തി! കേരളം ഒരിക്കല്‍ക്കൂടി ഉറക്കമൊഴിഞ്ഞു; മറ്റൊരു കൈക്കുഞ്ഞിന്റെ ജീവനുവേണ്ടി; തടസങ്ങളൊഴിവാക്കി ദേശീയപാതയില്‍ പോലീസും സുമനസുകളും

കാ​സ​ര്‍​ഗോ​ഡ്: ഒ​രു നാ​ടി​ന്‍റെ പ്രാ​ര്‍​ഥ​ന​യ്ക്കുംപി​ന്തു​ണ​യ്ക്കും ഫ​ലം ക​ണ്ടു. ക​ളി​ചി​രി ക​ളു​മാ​യി ബ​ദി​യ​ഡു​ക്ക​യി​ലെ സി​റാ​ജ്-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ലൈ​ബ ഫാ​ത്തി​മ തി​രി​ച്ചെ​ത്തി.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ശ്വ​സി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന 31 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ലൈ​ബ​യെ ന​വം​ബ​ര്‍ 15നാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നും ആം​ബു​ല​ന്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ വെ​റും 6.45 മ​ണി​ക്കൂ​ര്‍ കൊ​ണ്ട് എ​ത്തി​ച്ച​ത്.

ഒ​ന്ന​ര​മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം അ​സു​ഖം ഭേ​ദ​മാ​യി ലൈ​ബ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി എ​ക്‌​സ്പ്ര​സി​ല്‍ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലി​റ​ങ്ങി​യ മാ​താ​പി​താ​ക്ക​ളെ​യും ലൈ​ബ​യെ​യും അ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ത​മീം, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​എ​ഡി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

കേ​ര​ളം ഒ​രി​ക്ക​ല്‍ക്കൂ​ടി ഉ​റ​ക്ക​മൊ​ഴി​ഞ്ഞു; കൈക്കുഞ്ഞിന്‍റെ ജീവനുവേണ്ടി

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ളം ഒ​രി​ക്ക​ല്‍​ക്കൂ​ടി ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് കൈ​മെ​യ് മ​റ​ന്നു ര​ക്ഷാ​ദൗ​ത്യ​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു പി​ഞ്ചു​കു​ഞ്ഞി​നു​കൂ​ടി പു​തു​ജീ​വ​ൻ കൈ​വ​ന്നു. കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍-​പു​ത്തൂ​രി​ലെ അ​ഹ​മ്മ​ദ്-​ഖ​മ​റു​ന്നീ​സ ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ടു​ദി​വ​സം മു​ന്പ് പി​റ​ന്ന ജാ​ത​ശി​ശു​വി​നെ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ക്കാ​നാ​ണ് ത​ട​സ​ങ്ങ​ളൊ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ൽ പോ​ലീ​സും സു​മ​ന​സു​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

കാ​സ​ര്‍​ഗോ​ട്ടെ യു​ണൈ​റ്റ​ഡ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് കു​ട്ടി​യു​മാ​യി ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ട്ട​ത്. ആം​ബു​ല​ന്‍​സ് ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ല്‍ ത​ട​സ​മി​ല്ലാ​ത്ത ഗ​താ​ഗ​ത​ത്തി​ന് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ കു​ട്ടി​യു​മാ​യി ആം​ബു​ല​ന്‍​സ് ക​ട​ന്നു​വ​രു​ന്ന വി​വ​രം, റൂ​ട്ട് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​തോ​ടെ സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രും ജാ​ഗ​രൂ​ക​രാ​യി.

ഇ​ന്ന​ലെ രാ​വി​ലെ 6.50 ഓ​ടെ ആം​ബു​ല​ന്‍​സ് ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ​ത്തി. ചെ​മ്മ​നാ​ട് സ്വ​ദേ​ശി മു​നീ​ര്‍ ഓ​ടി​ച്ച കെ​എ​ല്‍ 14 എ​ല്‍ 4247 ആം​ബു​ല​ന്‍​സ് ആ​ണ് ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കു​ട്ടി ജ​നി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ശ്രീ​ചി​ത്ര​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഡോ​ക്ട​ർ​മാ​ർ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്ക​കം കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Related posts