കഞ്ഞിവെച്ച് പോട്ടെ..! ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നായർ ജാ​തിപേര് വിളിച്ചാക്ഷേപിച്ചെന്ന പരാതി വിദ്യാർഥി പിൻവലിച്ചു

lakshmi-nair-lകൊ​ച്ചി : തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​യാ​യ വി​വേ​ക് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ല​ക്ഷ്മി നാ​യ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് വി​വേ​ക് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് ഇ​തി​ന് അ​നു​മ​തി ന​ൽ​കി. കേ​സ് റ​ദ്ദാ​ക്കാ​ൻ ല​ക്ഷ്മി നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കി ന​ൽ​കാ​നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts