മോഹന്‍ലാല്‍ സിനിമകള്‍ ഇനി ഒരൊറ്റ ചാനലില്‍ മാത്രം?

അടുത്തിടെ ഇറങ്ങിയ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത് അമൃത ടിവിയാണ്. ലാല്‍ ആദ്യമായി അവതാരകനായെത്തിയ ലാല്‍സലാം പരിപാടി സംപ്രേക്ഷണം ചെയ്യുന്നതും അമൃതയില്‍. സിനിമാലോകത്ത് മറ്റൊരു വാര്‍ത്ത പരക്കുന്നത് ഇങ്ങനെയാണ്- ഇനിയുള്ള ലാല്‍ ചിത്രങ്ങളുടെയെല്ലാം സംപ്രേക്ഷണ അവകാശം അമൃത ടിവിക്കായിരിക്കുമത്രേ. മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി ആയിരുന്നു അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത ലാല്‍ സലാം. മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതമാണ് ഈ പരിപാടി വിഷയമാക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി വിജയകരമായി മുന്നേറുകയാണ് ലാല്‍ സലാം.

ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം സിനിമകളാണ് അമൃത ടിവി വാങ്ങുക. ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
ഒരു ചാനലിന് വേണ്ടി മാത്രമായി നിജപ്പെടുത്തുമ്പോള്‍ മത്സരം മൂലം നിര്‍മാതാവിന് ലഭിക്കാന്‍ സാധ്യതയുള്ള നേട്ടം ഈ നീക്കത്തിലൂടെ നഷ്ടമാകും. അതുകൊണ്ടുതന്നെ എന്താണ് ഇത്തരത്തിലൊരു നീക്കത്തിന്റെ കാരണം എന്ന് മോഹന്‍ലാല്‍ വ്യക്തമായിട്ടില്ല. ഈ വാര്‍ത്തയെക്കുറിച്ച് ചാനലോ മോഹന്‍ലാലോ പ്രതികരിച്ചിട്ടില്ല.

Related posts