പണിപാളി! ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ജെഡി നടത്തിയ മഹാറാലിയില്‍ ഫോട്ടോഷോപ്പിലൂടെ ആളെ പെരുപ്പിച്ചു; ലാലു പ്രസാദിനെ “പൊങ്കാലയിട്ട്’ ട്രോളന്മാര്‍

പാ​റ്റ്ന: ബി​ജെ​പി​യെ പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പാ​റ്റ്ന​യി​ൽ ആ​ർ​ജെ​ഡി ന​ട​ത്തി​യ മ​ഹാ​റാ​ലി​യു​ടെ ചി​ത്രം ട്വി​റ്റ​റി​ലി​ട്ട ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് നേ​രെ ട്രോ​ൾ​മ​ഴ. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തൃ​പ്ത​നാ​കാ​തെ ചി​ത്ര​ത്തി​ൽ ചി​ല്ല​റ “ഫോ​ട്ടോ​ഷോ​പ്പ്’ ന​ട​ത്തി മൈ​താ​ന​ത്തെ ജ​ന​സാ​ഗ​ര​മാ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് വി​ന​യാ​യ​ത്. ഫോ​ട്ടോ ക​ച്ചി​ത്തു​രു​മ്പാ​ക്കി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ അ​ട​ക്കം വി​ശ്ര​മ​മി​ല്ലാ​തെ ട്രോ​ളു​ക​യാ​ണ്.

‘ഒ​രു ‘മു​ഖ’​ത്തി​നും ബീ​ഹാ​റി​ല്‍ ത​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് മു​മ്പി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നും എ​ണ്ണാ​മെ​ങ്കി​ല്‍ എ​ണ്ണി​ക്കോ​ളൂ’ അ​ടി​ക്കു​റി​പ്പോ​ടെ ലാ​ലു ഇ​ട്ട ചി​ത്ര​മാ​ണ് പ​രി​ഹാ​സ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട യ​ഥാ​ർ​ഥ ചി​ത്ര​ത്തി​ൽ അ​ങ്ങി​ങ്ങ് മൈ​താ​ന​ത്തി​ന്‍റെ പ​ച്ച​പ്പ് കാ​ണാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ മൈ​താ​ന​ത്തെ പ​ച്ച​പ്പ് പോ​ലും കാ​ണാ​നാ​കാ​ത്ത വി​ധം ആ​ളു​ക​ളെ പെ​രു​പ്പി​ച്ചാ​ണ് ലാ​ലു ഫോ​ട്ടോ ഇ​ട്ട​ത്. ആ​ളി​ല്ലാ​തി​രു​ന്ന ഇ​ട​ത്തു​പോ​ലും എ​ഡി​റ്റിം​ഗ് ന​ട​ത്തി​യ ആ​ളെ കു​ത്തി​നി​റ​യ്ക്കാ​ൻ ശ്ര​മി​ച്ച​ത് ട്രോ​ള​ന്മാ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ പ​രി​ഹാ​സം ഉ​യ​ർ​ന്നു.

ലാ​ലു​വി​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ന് താ​ഴെ ഇ​രു​ഫോ​ട്ടോ​ക​ളേ​യും താ​ര​ത​മ്യ​പ്പെ​ടു​ത്തി പോ​സ്റ്റി​ട്ട​തോ​ടെ ഫോ​ട്ടോ​ഷോ​പ്പ് ദു​ര​ന്തം കൂ​ടു​ത​ൽ പേ​ർ അ​റി​ഞ്ഞു. “ആ​ളു​ക​ൾ ആകാശത്ത് നി​ന്ന് പൊ​ട്ടി വീ​ഴു​ന്ന​താ​യും’ “ജ​ന​ങ്ങ​ളെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മൈ​താ​ന​ത്തേ​ക്ക് കോ​രി​യി​ടു​ന്ന രീ​തി​യി​ലു​മെ​ല്ലാം’ ചി​ത്ര​ങ്ങ​ൾ എ​ത്തി. എ​ന്താ​യാ​ലും ആ​ർ​ജെ​ഡി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ജെ​ഡി​യു​വി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​സ​ഭാ എം​പി അ​ലി അ​ൻ​വ​റും ശ​ര​ദ് യാ​ദ​വുമെല്ലാം റാലിയിൽ പങ്കെടുത്തു. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി, ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി, ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യം മ​ഹാ​റാ​ലി​യു​ടെ മാ​റ്റു കു​റ​ച്ചു. സി​പി​എം നേ​താ​ക്ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

Related posts