നാളെ (വ്യാഴാഴ്ച) ഹര്‍ത്താലെന്ന് വ്യാപക പ്രചരണം

കേരളത്തില്‍ നാളെ (ഓഗസ്റ്റ് 9) ദളിത് ബന്ദ് ഉണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. രാജ്യവ്യാപകമായി ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ദളിത് സംഘടനകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ഇല്ലതാനും.

ദളിതര്‍ക്ക് അനുകൂലമായി എസ്സി, എസ്ടി നിയമം കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതോടെ മറ്റു സംസ്ഥാനങ്ങളിലെ ചില സംഘടനകള്‍ ബന്ദില്‍ നിന്ന് പിന്മാറിയിരുന്നു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതി വിധി.

എസ്സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതിയുടെ വിധി അധികാരപരിധി മറികടന്നുള്ള നിയമ നിര്‍മ്മാണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. മാര്‍ച്ച് 20 നാണ് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

Related posts