ലോ​റ​സ് ടെ​ന്നീ​സ്… കാ​യി​ക ലോ​ക​ത്തെ ഓ​സ്‌​ക​റാ​യ ലോ​റ​സ് പു​ര​സ്‌​കാ​ര​ത്തി​ല്‍ ടെ​ന്നീ​സ് താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം

മാ​ഡ്രി​ഡ്: കാ​യി​ക ലോ​ക​ത്തി​ലെ ഓ​സ്‌​ക​റാ​യ ലോ​റ​സി​ല്‍ ടെ​ന്നീ​സി​ന്‍റെ ആ​ധി​പ​ത്യം. മാ​ഡ്രി​ഡി​ല്‍ ന​ട​ന്ന റെ​ഡ് കാ​ര്‍​പ്പെ​റ്റ് സ്‌​പോ​ര്‍​ട്‌​സ് പു​ര​സ്‌​കാ​ര​ത്തി​ല്‍ 2026ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ-​വ​നി​താ താ​ര​ങ്ങ​ളാ​യി കാ​ര്‍​ലോ​സ് അ​ല്‍​കാ​ര​സും അ​രീ​ന സ​ബ​ലെ​ങ്ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​രു​ഷ ലോ​ക റാ​ങ്കിം​ഗി​ല്‍ നി​ല​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​ണ് സ്പാ​നി​ഷ് താ​ര​മാ​യ കാ​ര്‍​ലോ​സ് അ​ല്‍​കാ​ര​സ്. എ​ന്നാ​ല്‍, 2025ല്‍ ​അ​ല്‍​കാ​ര​സാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ത്ത്. വ​നി​താ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​ണ് ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക. 2025ല്‍ ​യു​എ​സ്, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​ങ്ങ​ള്‍ 22കാ​ര​നാ​യ അ​ല്‍​കാ​ര​സി​നാ​യി​രു​ന്നു. 2025ല്‍ ​യു​എ​സ് ഓ​പ്പ​ണ്‍ മാ​ത്ര​മാ​ണ് സ​ബ​ലെ​ങ്ക​യ്ക്കു നേ​ടാ​ന്‍ സാ​ധി​ച്ച​ത്. എ​ന്നാ​ല്‍, ഓ​സ്‌​ട്രേ​ലി​യ​ന്‍, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

യു​വ​താ​രം യ​മാ​ല്‍
മാ​ഡ്രി​ഡ്: യൂ​ത്ത് സ്‌​പോ​ര്‍​ട്‌​സ്‌​പേ​ഴ്‌​സ​ണ്‍ ഓ​ഫ് ദ ​ഇ​യ​ര്‍ സ്പാ​നി​ഷ് ഫു​ട്‌​ബോ​ള​ര്‍ ലാ​മി​ന്‍ യ​മാ​ല്‍ സ്വ​ന്ത​മാ​ക്കി. ജ​ര്‍​മ​നി​യു​ടെ മു​ന്‍ ഫു​ട്‌​ബോ​ള്‍ താ​ര​മാ​യ ടോ​ണി ക്രൂ​സി​നാ​ണ് ഇ​ന്‍​സ്പി​റേ​ഷ​ന്‍ അ​വാ​ര്‍​ഡ്.

ഏ​റ്റ​വും മി​ക​ച്ച ക്ല​ബ്ബി​നു​ള്ള ടീം ​ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്താ​രം ഫ്രാ​ന്‍​സി​ല്‍​നി​ന്നു​ള്ള പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ജേ​താ​ക്ക​ളും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​ണ് പി​എ​സ്ജി.

ബ്രേ​ക്ക്ത്രൂ പു​ര​സ്‌​കാ​രം എ​ഫ് വ​ണ്‍ കാ​ര്‍​ഡ്രൈ​വ​റാ​യ ല​ന്‍​ഡോ നോ​റി​സും തി​രി​ച്ചു​വ​ര​വി​നു​ള്ള പു​ര​സ്‌​കാ​രം ഗോ​ള്‍​ഫ് താ​രം റോ​റി മ​ക്കി​ള്‍​റോ​യി​ക്കു​മാ​ണ്. ലൈ​ഫ് ടൈം ​പു​ര​സ്കാ​രം ഇ​തി​ഹാ​സ വ​നി​താ ജിം​നാ​സ്റ്റാ​യ നാ​ദി​യ കൊ​മ​നേ​ച്ചി​ക്കു സ​മ്മാ​നി​ച്ചു.

Related posts

Leave a Comment