കു​മാ​ര​മം​ഗ​ലം പീ​ഡ​നം: ആ​ദ്യ​കേ​സി​ല്‍ പ്ര​തി​ക്ക് 10 വ​ര്‍​ഷം ത​ട​വും പിഴയും

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ ആ​ദ്യ കേ​സി​ല്‍ പ്ര​തി​ക്ക് പ​ത്തു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട​യ​ത്തൂ​ര്‍ പു​ളി​മൂ​ട്ടി​ല്‍ അ​ന​സ് ഷം​സു​ദ്ദീ​നെ (31) യാ​ണ് തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ല്‍ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​ചാ​ര​ണ കാ​ല​യ​ള​വി​ല്‍ ത​ട​വി​ല്‍​ക്ക​ഴി​ഞ്ഞ 93 ദി​വ​സം ശി​ക്ഷാ കാ​ലാ​വ​ധി​യി​ല്‍​നി​ന്ന് ഇ​ള​വു ചെ​യ്യും.

ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ കേ​ര​ള വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ സ്‌​കീം പ്ര​കാ​രം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ര​യു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​വ​സ്ഥ അ​ടി​സ്ഥാ​ന​മാ​ക്കി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. തൃ​ശൂ​ര്‍ പോ​ക്‌​സോ കോ​ട​തി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന പ​യ​സ് മാ​ത്യു​വി​നെ സ​ര്‍​ക്കാ​ര്‍ ആ​ണ് ഈ ​കേ​സി​ല്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി ദി​വ​സ വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സ​ഹ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ന​സ് 2021 ഏ​പ്രി​ല്‍ 21ന് ​പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 26 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 41 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. തൊ​ടു​പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ വി.​സി. വി​ഷ്ണു​കു​മാ​ര്‍, ശി​വ​കു​മാ​ര്‍, സു​മേ​ഷ് സു​ധാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

മ​റ്റൊ​രു കേ​സി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യി
വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ മ​റ്റൊ​രു കേ​സി​ല്‍ പ്ര​തി​യാ​യ തൊ​ടു​പു​ഴ ബം​ഗ്ലാം​കു​ന്ന് എ​ട​നാ​ട് പു​ര​യി​ട​ത്തി​ല്‍ വി​നീ​ഷ് വി​ജ​യ​ന്‍റെ (42) വി​ധി പ​റ​യു​ന്ന​ത് 28ലേ​ക്കു മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് പ്ര​തി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​വ​ച്ച​ത്.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ 27 കേ​സു​ക​ളി​ലാ​ണ് വി​ചാ​ര​ണ തു​ട​രു​ന്ന​ത്. 2017 മു​ത​ല്‍ 2022 വ​രെ പെ​ണ്‍​കു​ട്ടി​യെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. കൂ​ട്ട​ബ​ലാ​ത്സ​ഗം ഉ​ള്‍​പ്പെ​ടെ 28 കേ​സു​ക​ളി​ലാ​യി 25-ഓ​ളം പ്ര​തി​ക​ളാ​ണു​ള്ള​ത്. എ​ല്ലാ കേ​സി​ലും പ്ര​ത്യേ​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ബാ​ക്കി കേ​സു​ക​ളു​ടെ വി​ച​ര​ണ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​രി​ക​യു​മാ​ണ്.

വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി ബേ​ബി​യെ​ന്ന മം​ഗ​ല​ത്ത് ര​ഘു​വാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. പ​ണം വാ​ങ്ങി പെ​ണ്‍​കു​ട്ടി​യെ കൈ​മാ​റി​യ​തി​ന്‍റെ പേ​രി​ല്‍ ഏ​ഴു കേ​സു​ക​ളി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​മ്മ​യും പ്ര​തി​യാ​ണ്. പ​യ​സ് മാ​ത്യു​വി​നു പു​റ​മേ ഫ്രാ​ന്‍​സി​സ് പ​യ​സ്, നീ​ര​ജ് അ​ക്ക​ര എ​ന്നി​വ​രും ഹാ​ജ​രാ​യി. വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സി​ബി​ഐ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​ണ് പ​യ​സ് മാ​ത്യു.

Related posts

Leave a Comment