ജനങ്ങളെ മറന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ..! ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇരു സ​ർ​ക്കാ​രു​കളും മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ല​തി​കാ സു​ഭാ​ഷ്

lathikasubashക​ടു​ത്തു​രു​ത്തി: ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​കാ സു​ഭാ​ഷ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ചു ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​റ്റി​എ​ഫ്) ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ന്നീ​ട് പാ​വ​പെ​ട്ട ജ​ന​ങ്ങ​ളെ മ​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു.  മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വി​വി​ധ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളു​ടെ കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്കു​ക, മു​ൻ​സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ തു​ട​രു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധ​ന​വ് ത​ട​യു​ക, റേ​ഷ​ൻ​സം​വി​ധാ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക, ഭ​ക്ഷ്യ സ​ബ്സി​ഡി​യു​ടെ മു​ൻ​ഗ​ണ​നാ​ക്ര​മം കു​റ്റ​മ​റ്റ​താ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

Related posts