‘ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണികളിലുമുണ്ട്, അവരെന്നെ സഹായിക്കുമെന്ന് ലതികാ സുഭാഷ്


ഏ​റ്റു​മാ​നൂ​ർ: ഒ​രു മു​ന്ന​ണി​ക​ളു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ മ​ത്സ​രി​ക്കു​ന്ന ല​തി​കാ സു​ഭാ​ഷ് വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. സീ​റ്റ് വി​ഭ​ജ​ന​ത്തി​നൊ​ടു​വി​ൽ സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ മു​ടി​മു​റി​ച്ച് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് വി​ട്ട മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് പ്ര​ച​ാര​ണ രം​ഗ​ത്ത് മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹൃ​ദ​യ​മു​ള്ള മ​നു​ഷ്യ​ർ എ​ല്ലാ മു​ന്ന​ണി​യി​ലു​മു​ണ്ട്. അ​വ​രെ​ന്നെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഇ​ല​ക്ഷ​ൻ സ​മ​യ​ത്തു​ള്ള​താ​ണെ​ന്നും ല​തി​ക ആ​രോ​പി​ച്ചു.

ഏ​റ്റു​മാ​നൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ ഏ​റ്റു​മാ​നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

അ​തി​ര​ന്പു​ഴ​യേ​യും പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കും.മു​ന്പ് പ​ല മു​ന്ന​ണി​ക​ളു​ടെ​യും ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​വെ​ച്ച​തും മു​ട​ങ്ങി​കി​ട​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കും ആ​ദ്യം ന​ട​ത്തു​ക.

ഇ​ങ്ങ​നെ നീ​ളു​ന്നു ല​തി​ക​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ത്തി ഏ​റ്റു​മാ​നൂ​രി​ലെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച ജോ​ർ​ജ് ജോ​സ​ഫ് പൊ​ടി​പാ​റ​യു​ടെ പി​ൻ​ഗാ​മി​യാ​യി ല​തി​ക മാറുമോയെന്നാണ് ഇനി കണ്ടറിയേ ണ്ടത്.

Related posts

Leave a Comment