മിന്നി തെളിയണേ പണം മുടക്കണം; ഫിലമെന്‍റ് ബൾബുകളുടെ നിരോധനത്തിൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​കളുണ്ടാകു മെങ്കിലും കെഎസ്ഇബിയുടെ പ്രതീക്ഷയിങ്ങനെ..

കോ​ട്ട​യം: ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ക​ളു​ടെ നി​രോ​ധ​ന​ത്തി​ലൂ​ടെ വൈ​ദ്യു​ത ഉ​പ​യോ​ഗ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും. സാ​ധാ​ര​ണ​ക്കാ​ർ​ക്കു ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്്ടി​ക്കു​മെ​ങ്കി​ലും ഇ​തു ഗാ​ർ​ഹി​ക വൈ​ദ്യു​തോ​പ​യോ​ഗ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നു കെഎ​സ്ഇ​ബി ക​ണ​ക്കു​കൂ​ട്ടു​ന്നു.

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ൽ സി​എ​ഫ്എ​ൽ, ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ക​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ക്കും. തെ​രു​വു വി​ള​ക്കു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​ൾ​ബു​ക​ളും പൂ​ർ​ണ​മാ​യി എ​ൽ​ഇ​ഡി​യി​ലേ​ക്കു മാ​റും. ഇ​നി മു​ത​ൽ വീ​ടു​ക​ളി​ലും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രും.

ഇ​തി​ലൂ​ടെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ ഉ​യ​ർ​ന്ന വി​ല​യാ​ണു സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു സൃ​ഷ്്ടി​ക്കു​ന്ന​ത്. ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ക​ൾ 10 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്പോ​ൾ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്കു കു​റ​ഞ്ഞ​ത് 70 രൂ​പ ന​ൽ​ക​ണം.

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ 50 രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്കു ല​ഭി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നേ​ട്ട​മാ​കു. പു​തി​യ വീ​ട് വ​യ്ക്കു​ന്ന​വ​ർ ന​വം​ബ​റി​നു​ശേ​ഷം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു. ക​ഐ​സ്ഇ​ബി അ​നു​മ​തി​യ്ക്കും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ നി​ർ​ബ​ന്ധാ​ക്കും.

ക്രി​സ്മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കു ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ക​ളു​ടെ നി​രോ​ധ​നം ബു​ദ്ധി​മു​ട്ടു സൃ​ഷ്്ടി​ച്ചേ​ക്കും. എ​ൽ​ഇ​ഡി നി​ർ​മി​ത എ​ഡി​സ​ണ്‍ ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്കി​ല്ല.

Related posts

Leave a Comment