നാട്ടുകാരുടെ ദുരിതത്തിന് മോക്ഷം; മരുത്തോർവട്ടം തോട് ശുചീകരിക്കുന്നു; ഒപ്പം ചേർന്ന് നല്ലവരായ നാട്ടുകാരും

ചേ​ർ​ത്ത​ല: വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​രു​ത്തോ​ർ​വ​ട്ടം തോ​ടി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 17, 18, 19 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന തോ​ട് അ​ഴു​ക്കു​ക​ൾ അ​ടി​ഞ്ഞ് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​ഴു​ക്കും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് കി​ട​ക്കു​ന്ന തോ​ട് യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ശു​ചീ​ക​രി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 11-ാം മൈ​ൽ മു​ത​ൽ മ​രു​ത്തോ​ർ​വ​ട്ടം വ​രെ എ​ത്തു​ന്ന മൂ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​രം വ​രു​ന്ന തോ​ടി​ന്‍റെ ഭാ​ഗ​മാ​ണ് വെ​ട്ടി ആ​ഴം വ​ർ​ധി​പ്പി​ക്കു​കു​ക​യും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എ​സ്. ജ്യോ​തി​സ് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന​കു​മാ​രി, ലി​ജി, ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ൽ നി​ന്നു​ള​ള സ്മി​തി, ആ​ൻ​റ​ണി, സ​ജി​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment