റാ​ന്നി​യി​ലെ സ്‌​കൂ​ളി​ല്‍ നി​ന്ന് ടൂ​ര്‍ പോ​യ ബ​സ് പി​ടി​കൂ​ടി ! ബ​സി​ല്‍ ആ​ക​മാ​നം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍…

റാ​ന്നി​യി​ലെ സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ടൂ​ര്‍ പോ​യ ബ​സ് അ​ടൂ​രി​ല്‍ വെ​ച്ച് പി​ടി​കൂ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.

പ​രി​ശോ​ധ​ന​യി​ല്‍ ബ​സി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യ ലൈ​റ്റു​ക​ളും സം​ഗീ​ത സം​വി​ധാ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. റാ​ന്നി​യി​ലെ സി​ബി​എ​സ്ഇ സ്‌​കൂ​ളി​ല്‍ നി​ന്നും പ​ഠ​ന​യാ​ത്ര പോ​യ ടൂ​റി​സ്റ്റ് ബ​സാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്.

ബ​സു​ക​ളി​ല്‍ കാ​ഴ്ച മ​റ​യ്ക്കു​ന്ന കൂ​ളി​ങ് ഫി​ലി​മും ഒ​ട്ടി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ര്‍ ബൈ​പ്പാ​സി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സ് പി​ടി​കൂ​ടി​യ​ത്.

കു​ണ്ട​റ സെ​റാ​മി​ക്സി​ലേ​ക്കാ​യി​രു​ന്നു പ​ഠ​ന​യാ​ത്ര. ഇ​തു മാ​ത്ര​മ​ല്ല, സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ യാ​ത്ര​യ്ക്ക് അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

42 വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് പ​ഠ​ന​യാ​ത്രാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​നു​മ​തി തേ​ടാ​ത്ത​തി​ല്‍ അ​ധ്യാ​പ​ക​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്.

പ​ഠ​ന​യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി നാ​ളെ ഉ​ച്ച​യ്ക്ക് മു​മ്പ് അ​മി​ത​മാ​യി ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ലൈ​റ്റു​ക​ളും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളും മാ​റ്റി ആ​ര്‍​ടി​ഒ​യ്ക്ക് മു​ന്നി​ല്‍ ബ​സ് ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ല്‍ ര​ണ്ടി​ട​ത്താ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള മൈ​ല​പ്ര​യി​ലും അ​ടൂ​ര്‍ ബൈ​പ്പാ​സി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​ത്ത​നം​തി​ട്ട​യി​ലെ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മം ലം​ഘി​ച്ച മൂ​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

Related posts

Leave a Comment