ന​ല്ല വേ​ഷ​ങ്ങ​ൾ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ത​ടി കു​റ​ച്ചു; മെ​ലി​ഞ്ഞ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്നെ​ന്ന് വി​ജീ​ഷ്

സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ ച​ക്രം എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​തി​ൽ പൃ​ഥ്വി​രാ​ജാ​യി​രു​ന്നു നാ​യ​ക​ൻ. ആ​ദ്യം ആ ​സി​നി​മ​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ​യും ദി​ലീ​പി​നെ​യു​മാ​ണ് കാ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

22 ദി​വ​സം ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു. അ​ത് പാ​തി​വ​ഴി​യി​ൽ നി​ന്ന​താ​ണ്. ശേ​ഷ​മാ​ണ് എ​ന്നെ​യും പൃ​ഥ്വി​രാ​ജി​നെ​യും കാ​സ്റ്റ് ചെ​യ്ത​ത്. അ​ന്ന് ദി​ലീ​പേ​ട്ട​ൻ ചെ​യ്ത വേ​ഷ​മാ​ണ് ഞാ​ൻ പി​ന്നീ​ട് ചെ​യ്ത​ത്.

ന​മ്മ​ൾ, സ്വ​പ്ന​ക്കൂ​ട്,ച​ക്രം എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ എ​നി​ക്ക് ന​ല്ല വ​ണ്ണ​മു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ങ്ങ​ളി​ൽ എ​നി​ക്കു​വ​ന്ന​ത് കോ​മ​ഡി​യു​ള്ള ചെ​റി​യ​വേ​ഷ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ അ​തി​നെ ബോ​ഡി​ഷെ​യ്മിം​ഗ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തൊ​ക്കെ ഒ​രു​പ​രി​ധി​വ​രെ ന​മു​ക്ക് ആ​സ്വ​ദി​ക്കാം. അ​തു​ക​ഴി​ഞ്ഞാ​ൽ പ്ര​ശ്ന​മാ​കും. അ​ങ്ങ​നെ​യാ​ണ് ത​ടി കു​റ​യ്ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ന​ല്ല വേ​ഷ​ങ്ങ​ൾ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​തൊ​ക്കെ ചെ​യ്ത​ത്. ത​ടി കു​റ​ഞ്ഞ​തോ​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്.
-വി​ജീ​ഷ്

Related posts

Leave a Comment