എ​ഐ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ വ്യാ​ജ ചി​ത്രം നി​ർ​മ്മി​ച്ച​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി നി​വേ​ദ തോ​മ​സ്

എ​ഐ ഉ​പ​യോ​ഗി​ച്ചു ത​ന്‍റെ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ചു പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് ന​ടി നി​വേ​ദ തോ​മ​സ്. സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് നി​വേ​ദ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നി​വേ​ദ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് എ​ഐ ഉ​പ​യോ​ഗി​ച്ച് വി​ക​ല​മാ​ക്കി പ്ര​ച​രി​പ്പി​ച്ച​ത്. ഈ ​ചി​ത്രം ത​നി​ക്ക് അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യെ​ന്ന് അ​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു.നി​യ​മ​വി​രു​ദ്ധ​വും മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വു​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. നി​വേ​ദ​യു​ടെ വാ​ക്കു​ക​ൾ…

‘ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഞാ​ന്‍ പ​ങ്കു​വ​ച്ച ഒ​രു സ​മീ​പ​കാ​ല ചി​ത്ര​ത്തെ​യും എ​ന്‍റെ വ്യ​ക്തി​ത്വ​ത്തെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള​ള എ​ഐ നി​ര്‍​മി​ത ചി​ത്ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്ന​ത് എ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മ്മ​ത​മി​ല്ലാ​തെ ഇ​ത്ത​രം ഉ​ള​ള​ട​ക്കം നി​ര്‍​മി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു വ​ള​രെ വേ​ദ​നാ​ജ​ന​ക​വും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ഇ​ത് ഡി​ജി​റ്റ​ല്‍ സ്വ​ത്വ​വ​ഞ്ച​ന​യും എ​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള​ള ഗു​രു​ത​ര​ ക​ട​ന്നു​ക​യ​റ്റ​വു​മാ​ണ്.

അ​ജ്ഞാ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ, ഇതിന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍ ഇ​ത്ത​രം ഉ​ള​ള​ട​ക്കം ഉ​ട​ന​ടി നി​ര്‍​ത്ത​ലാ​ക്കാ​നും നീ​ക്കം ചെ​യ്യാ​നും നി​ര്‍​ദേ​ശി​ക്കു​ന്നു. ഈ ​പെ​രു​മാ​റ്റം സാ​ധൂ​ക​രി​ക്കു​ന്ന​തി​ലെ ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഞാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള​ള​വ യാ​തൊ​രു ത​ര​ത്തി​ലും വീ​ണ്ടും പ​ങ്കു​വയ്ക്കു​ക​യോ അം​ഗീ​ക​രി​ക്കു​ക​യോ അവയോടു പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത്. ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ബോ​ധ​പൂ​ര്‍​വ​മാ​യ ദു​രു​പ​യോ​ഗ​മാ​യി ക​ണ​ക്കാ​ക്കു​ക​യും നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും.’

Related posts

Leave a Comment