എല്ലാവരെയും ഞെട്ടിച്ച് ഒരു സുപ്രഭാതത്തില്‍ സഹനടനുമായി വിവാഹം, സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ് കുടുംബജീവിത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, എല്ലാം തകര്‍ന്നുവീണത് പെട്ടെന്ന്, നടി പ്രിയരാമന്റെ ജീവിതത്തില്‍ സംഭവിച്ചത്

സൈന്യം, കാശ്മീരം, മാന്ത്രികം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സിനിമകളില്‍ നിറഞ്ഞാടിയ താരമായിരുന്നു പ്രിയരാമന്‍. പെട്ടെന്ന് ഒരു ദിവസം സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി അവര്‍ ഏറെക്കാലം സിനിമയ്ക്ക് അന്യയായിരുന്നു. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്.

താരമായി നിറഞ്ഞു നില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്. തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി.

രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു. 2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്.

2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കുട്ടികള്‍ ഇപ്പോള്‍ പ്രിയയ്‌ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു.

Related posts