വി​ദേ​ശ​വ​നി​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ നടന്ന ചടങ്ങിൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പങ്കെടുത്തത്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

Related posts