മദ്യപാനികൾക്കൊരു സന്തോഷ വാർത്ത; മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ ജെൽ വികസിപ്പിച്ച് ശാ​സ്ത്ര​ജ്ഞ​ര്‍

മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​നു ഹാ​നീ​ക​ര​മാ​ണെ​ന്നാ​ണ​ല്ലോ പ​റ​യു​ന്ന​ത്. എ​ത്ര​യൊ​ക്കെ മ​ദ്യം കു​ടി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​ലും അ​തൊ​ന്നും ആ​ളു​ക​ൾ അ​നു​സ​രി​ക്കാ​റി​ല്ല. ചി​ല​ർ​ക്ക് അ​തൊ​രു ല​ഹ​രി​യാ​ണ്. മ​ദ്യ​മി​ല്ലാ​തെ ജീ​വി​ത​ത്തി​ന്‍റെ ഒ​രു ദി​നം ത​ള്ളി നീ​ക്കാ​ൻ പോ​ലും ചി​ല ആ​ളു​ക​ൾ​ക്ക് ന​ന്നേ പ്ര​യാ​സ​മാ​ണ്.

എ​ത്ര ബോ​ധം കെ​ട്ട് താ​ഴെ വീ​ണാ​ലും ആ​ളു​ക​ൾ മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി ആ​സ്വ​ദി​ച്ചു കൊ​ണ്ടേ​യി​രി​ക്കും. ഇ​നി മ​ധ്യ​പി​ച്ച് ബോ​ധം കെ​ടു​മെ​ന്ന പേ​ടി വേ​ണ്ട. കു​ടി​ച്ച് ക​ഴി​ഞ്ഞു​ള്ള ഹാ​ങ്ഓ​വ​ർ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി ജെ​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​ടി​എ​ച്ച് സു​റി​ച്ചി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍.

പാ​ലി​ലെ പ്രോ​ട്ടീ​നും ചി​ല നാ​നോ​പാ​ര്‍​ട്ടി​ക്കി​ളു​ക​ളും ചേ​ര്‍​ന്ന ജെ​ല്ലാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് വി​പ​ണി​യി​ൽ എ​ത്തി​ച്ചി​ട്ടി​ല്ല. ജെ​ൽ അ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് നേ​ച്ച​ര്‍ നാ​നോ​ടെ​ക്‌​നോ​ള​ജി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

മ​ദ്യം ക​ഴി​ച്ച ശേ​ഷ​മു​ണ്ടാ​കു​ന്ന ഛര്‍​ദി, മ​നം​പു​ര​ട്ട​ല്‍, ത​ല​വേ​ദ​ന, ക്ഷീ​ണം, ഉ​ത്സാ​ഹ​ക്കു​റ​വ് എ​ന്നി​വ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്ന​ത്. ആ​ദ്യം എ​ലി​ക​ളി​ലാ​ണ് ഇ​ത് പ​രീ​ക്ഷി​ച്ച​ത്. എ​ലി​ക​ളി​ൽ ഈ ​ജെ​ല്‍ ക​ഴി​ച്ച് 30 മി​നിറ്റു​ക​ള്‍​ക്കു​ള്ളി​ല്‍ മ​ദ്യ​ത്തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment