രാഷ്ട്രീയ കരുനീക്കങ്ങൾ ഇനി ഒരു തട്ടിലിരുന്ന്; ജ​ന​താ പാ​ർ​ട്ടി​ക​ൾ കേ​ര​ള​ത്തി​ൽ ഇ​നി ഒ​ന്ന്; ല​യ​ന തീയ​തി ഇന്നറിയാം

പ്ര​ബ​ൽ ഭ​ര​ത​ൻ
കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ രു​ണ്ടു ത​ട്ടി​ലാ​യി നി​ൽ​ക്കു​ന്ന ജ​ന​താ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്കാ​ൻ ധാ​ര​ണ​യാ​യി. എം.​വി. ശ്രേ​യാം​സ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി)​, ജ​ന​താ​ദ​ൾ (എ​സ്) എന്നിവ ല​യി​ച്ച് ഒ​ന്നാ​കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്.

എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ച്ച് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ച​ർ​ച്ച വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്തി​മ ധാ​ര​ണ​യി​ലേ​ക്ക് ഇ​പ്പോ​ഴാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ച​ത്.

നി​ല​വി​ൽ എ​ൽ​ജെ​ഡി മു​ന്നോ​ട്ട് വ​ച്ച ആ​വ​ശ്യ​ങ്ങ​ൾ ജെ​ഡി​എ​സ് ഒ​രു പ​രി​ധി വ​രെ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ല​യ​നത്തിന് വഴി തെളിഞ്ഞ​ത്.

എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ക്കു​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ർ​ക്കെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ഇ​രു പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

അ​തൊ​ടൊ​പ്പം മ​ന്ത്രി പ​ദ​വു​ം ച​ർ​ച്ചയായിരുന്നു. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക പ്ര​തി​നി​ധി​യാ​യ മ​ന്ത്രി​യും ജെ​ഡി​എ​സി​ന് ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ജെ​ഡി​എ​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ഇ​ത് എ​ൽ​ജെ​ഡി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ല​യ​ന​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ എ​ല്ലാം ത​ന്നെ നീ​ങ്ങി.സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​ന​വും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും എ​ൽ​ജെ​ഡി​ക്ക് ന​ൽ​കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ഇ​നി തീ​രു​മാ​ന​മാ​വാ​നു​ള്ള​ത് പാ​ർ​ലി​മെ​ന്‍റ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മാ​ണ്. അ​തിന് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന ജെ​ഡി​എ​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​കും.

14 ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങളിലും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഏ​ഴ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ വീ​തം ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള ധാ​ര​ണ.

എ​ന്നാ​ൽ എ​ൽ​ജെ​ഡി​ക്ക് ഏ​ഴ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്ന് ഇ​ന്ന​ത്തെ ജെ​ഡി​എ​സ് യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ല​യ​ന തി​യ​തിയും തീ​രു​മാ​നി​ക്കു​ം. എ​ത്ര​യും പെ​ട്ടെന്നുത​ന്നെ ല​യ​ന സ​മ്മേ​ള​നം ന​ട​ത്തും. എം.​വി. ശ്രേ​യാം​സ്കു​മാ​ർ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​മാ​യി നേ​ര​ത്തെ ന​ട​ത്തി​യ ച​ർ​ച്ച​യി​ലും ല​യ​നം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ം ഉ​ന്ന​യി​ച്ചി​രു​ന്നു​.

ദേ​വ​ഗൗ​ഡ​യു​ടെ തി​യ​തി കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​കും ല​യ​ന​സ​മ്മേ​ള​ന തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന് എ​ൽ​ജെ​ഡി, ജെ​ഡി​എ​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment