മലപ്പുറത്ത് മു​സ്‍​ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു; അങ്കണവാടി അധ്യാപികയായിരുന്നു

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പുപ്ര​ചാ​ര​ണം ക​ഴി​ഞ്ഞു വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സ്ഥാ​നാ‌​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പാ​യി​മ്പാ​ടം ഏ​ഴാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ട്ട​ത്ത് ഹ​സീ​ന (49)യാ​ണ് മ​രി​ച്ച​ത്.

പാ​യി​മ്പാ​ടം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​ണ്. മു​സ്‍​ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നു.പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ ക​യ​റി വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

വീ​ട്ടി​ലെ​ത്തി രാ​ത്രി 11.15ഓ​ടെ നെ​ഞ്ചു​വേ​ദ​ന​യെതത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.ഉ​ട​ൻ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: അ​ബ്‌​ദു​റ​ഹി​മാ​ൻ.

Related posts

Leave a Comment