ഗോ​വ നി​ശാ​ക്ല​ബ്ബ് തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ച്ച സം​ഭ​വം: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഗോ​വ: നി​ശാ​ക്ല​ബ്ബി​ലു​ണ്ടാ​യ തീ​പി​ടി​ത്തെ​ത്തു​ട​ർ​ന്ന് 25 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗോ​വ സ​ർ​ക്കാ​രി​ലെ മു​തി​ർ​ന്ന മു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 2023ൽ ​നി​ശാ​ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സി​ദ്ധി തു​ഷാ​ർ ഹ​ർ​ലാ​ങ്ക​ർ, ഗോ​വ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​ഷാ​മി​ല മൊ​ണ്ടീ​റോ, അ​ർ​പോ​റ-​നാ​ഗോ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​ഘു​വീ​ർ ബാ​ഗ്ക​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി.

2023-ൽ ​അ​ർ​പോ​റ​യി​ലെ “ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ’ എ​ന്ന നി​ശാ​ക്ല​ബ്ബി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പു​റ​ത്താ​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്. ക്ല​ബ്ബി​ന് ട്രേ​ഡ് ലൈ​സ​ൻ​സ് ന​ൽ​കി​യ അ​ർ​പോ​റ-​നാ​ഗോ​വ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​പ​ഞ്ച് റോ​ഷ​ൻ റെ​ഡ്ക​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും 20 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 25 പേ​രാ​ണു മ​രി​ച്ച​ത്.

നൃ​ത്ത​ത്തി​നി​ടെ​യു​ണ്ടാ​യ ക​രി​മ​രു​ന്ന് പ്ര​യോ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നി​ടെ​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ‍​യു​ന്നു. സി​ലി​ണ്ട​ർ സ്ഫോ​ട​ന​മാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ നി​ശാ ക്ല​ബ്ബി​ലെ നാ​ലു ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് പ​റ​ഞ്ഞു.

ക്ല​ബ്ബി​ന്‍റെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജീ​വ് മൊ​ദാ​ക്, ജ​ന​റ​ൽ മാ​നേ​ജ​ർ വി​വേ​ക് സിം​ഗ്, ബാ​ർ മാ​നേ​ജ​ർ രാ​ജീ​വ് സിം​ഘാ​നി​യ, ഗേ​റ്റ് മാ​നേ​ജ​ർ റി​യാ​ൻ​ഷു ഠാ​ക്കൂ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സൗ​ത്ത് ഗോ​വ ക​ള​ക്ട​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഓ​ഫ് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ്, ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ നി​ശാ ക്ല​ബ്ബു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി.

ഒ​ന്നാം നി​ല​യി​ൽ​നി​ന്നാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ക്കും തി​ര​ക്കും ഇ​ടു​ങ്ങി​യ വാ​തി​ലും കാ​ര​ണം ആ​ളു​ക​ൾ​ക്കു പു​റ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. ഏ​താ​നും പേ​ർ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ കു​ടു​ങ്ങി. നൃ​ത്തം ന​ട​ക്കു​ന്ന​തി​നി​ടെ എ​ല്ലാ ഭാ​ഗ​ത്തും പ​ട​ക്കം പൊ​ട്ടി​യെ​ന്നും തീ​പി​ടി​ത്ത​ത്തി​ന് ഇ​തു കാ​ര​ണ​മാ​യെ​ന്നും ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റ് റി​യ പ​റ​ഞ്ഞു. ഡാ​ൻ​സ് ന​ട​ന്ന ഫ്ലോ​റി​ൽ നൂ​റോ​ളം പേ​രു​ണ്ടാ​യി​രു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ​തോ​ടെ പ​ല​രും താ​ഴ​ത്തെ നി​ല​യി​ലെ അ‌​ടു​ക്ക​ള​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഓ​ടി. ഇ​വ​രും അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും പു​റ​ത്തേ​ക്ക് പോ​കാ​നാ​കാ​തെ ഇ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക്ല​ബ് മു​ഴു​വ​ൻ തീ ​വി​ഴു​ങ്ങി.

അ​പ​ക​ട​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി എ​ന്നി​വ​ർ ദു​ര​ന്ത​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ധ​ന​സ​ഹാ​യം ന​ൽ​കും.

Related posts

Leave a Comment