തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ 3 മണിക്കൂർ കഴിയുമ്പോൾ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.
തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.എസ്. ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
