തോ​റ്റ​തി​ന്‍റെ പ​തി​നാ​റാം നാ​ൾ കാ​ര​ണം ക​ണ്ടെ​ത്തി; അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച; പ​രി​ഹാ​ര​ക്രി​യ തു​ട​ങ്ങി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത വീ​ഴ്ച​യ്ക്കു​ള്ള കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​ണ്ട്. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം. സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി​യി​രു​ന്നു. ആ ​പ​രി​ശ്ര​മം അ​വ​ർ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ല. ക​ണ​ക്കു​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ബി​ജെ​പി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും…

Read More

എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കും; വാ​ർ​ഡി​ലെ എ​ല്ലാ​വീ​ട്ടി​ലും ക്രി​സ്മ​സ് കേ​ക്ക് ന​ൽ​കി പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ

മാ​ന്നാ​ർ: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കുശേ​ഷം സ്വ​ന്തം വാ​ർ​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി മെ​ംബർ കേ​ക്ക് വി​ത​ര​ണം ചെ​യ്തു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ​രു​മ​ല 11-ാം വാ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ ആ​ണ് വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ത​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​മാ​യി കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ഹൃ​ദ​യം മ​ധു​രം ഒ​പ്പം, സ്നേ​ഹം നി​റ​ഞ്ഞ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ എ​ന്ന് എ​ഴു​തി ത​ന്‍റെ ചി​ത്ര​വും പ​തി​ച്ച ബോ​ക്സി​ൽ വാ​ർ​ഡി​ലെ 490 വീ​ടു​ക​ളി​ലും ശി​വ​ദാ​സ് നേ​രി​ട്ടെ​ത്തി​യാ​ണ് കേ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. വ​രു​ന്ന അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ലാ​ണ് മ​ധു​രം വി​ത​ര​ണം ചെ​യ്ത​തെ​ന്നും ജാ​തി​മ​ത ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ശി​വ​ദാ​സ് യു. പ​ണി​ക്ക​ർ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് ശി​വ​ദാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ൻ മെം​ബ​ർ വി​മ​ല ബെ​ന്നി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടി.​പി. പ്ര​ദീ​ഷ്,…

Read More

നെ​ൽ​ക​ർ​ഷ​ക​ർ പ​റ​യു​ന്നു, ഇ​ട​യ്ക്കി​ടെ തെ​ര​ഞ്ഞെ​ടു​പ്പു വേ​ണം; കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ ഗ​തി​കേ​ട് കൊ​ണ്ട് അ​വ​ര്‍ അ​ങ്ങ​നെ ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്ന​തി​ൽ കു​റ്റം​പ​റ​യാ​നാ​കു​മോ?

ച​മ്പ​ക്കു​ളം: ആ​റു​മാ​സം കൂ​ടു​മ്പോ​ഴെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍. അ​തി​ന് അ​വ​ര്‍​ക്ക് ത​ക്ക​താ​യ കാ​ര​ണ​വു​മു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ കു​ട്ട​നാ​ട്ടി​ലെ നെ​ല്‍ക​ര്‍​ഷ​ക​രി​ല്‍നി​ന്നു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല അ​വ​ര്‍​ക്ക് ഏ​ഴ് മു​ത​ല്‍ പ​ത്ത് ദി​വ​സ ങ്ങ​ള്‍​കൊ​ണ്ട് ല​ഭി​ച്ചി​രു​ന്നു. സം​ഭ​ര​ണ​വും വ​ലി​യ കി​ഴി​വ് ഇ​ല്ലാ​തെ മു​ന്നേ​റി. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടു​കൂ​ടി വീ​ണ്ടും കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ പോ​ലെ ആ​കു​ന്നോ എ​ന്ന പേ​ടി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അ​തി​നാ​ലാ​ണ് ഇ​ട​യ്ക്കി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ല്‍ നെ​ല്ല് വി​ല യ​ഥാസ​മ​യം കി​ട്ടും എ​ന്ന് അ​വ​ര്‍ പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ക​ര്‍​ഷ​ക​രി​ല്‍നി​ന്നു സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും സ​മ​രം ചെ​യ്തു ക​ഴി​ഞ്ഞാ​യി​രു​ന്നു നെ​ല്ല് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. അ​ത് പ​ല​പ്പോ​ഴും പി​ആ​ര്‍​എ​സ് വാ​യ്പ​ക​ളാ​യി​ട്ടാ​യി​രു​ന്നു ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം കൃ​ഷി​യു​ടെ നെ​ല്ലുസം​ഭ​ര​ണം ന​ട​ത്തി​യ ഇ​ന​ത്തി​ലു​ള്ള നെ​ല്ലി​ന്‍റെ വി​ല ഒ​രാ​ഴ്ച മു​ത​ല്‍…

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വെ​വ്വേ​റെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വെ​വ്വേ​റെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ നി​ര്‍​ത്തി മ​ത്സ​രി​പ്പി​ക്കും. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് എ​തി​രി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. പു​ന്ന​യ്ക്കാ​മു​ഗ​ള്‍ വാ​ര്‍​ഡി​ല്‍ നി​ന്നു മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യ ആ​ര്‍.​പി.​ശി​വ​ജി​യാ​ണ് എ​ല്‍​ഡി​എ​ഫി​നു വേ​ണ്ടി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.യു​ഡി​എ​ഫി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി ആ​രാ​യി​രി​ക്കു​മെ​ന്ന് അ​ടു​ത്ത ദി​വ​സം തീ​രു​മാ​നി​ക്കും. കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ഭൂ​രി​പ​ക്ഷം നേ​ടി​യ ബി​ജെ​പി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ ഐ​പി​എ​സ്, ക​ര​മ​ന അ​ജി​ത്ത്, ഗി​രി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ ഭ​ര​ണ​പ​രി​ച​യ​മു​ള്ള​യാ​ളെ മേ​യ​റാ​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം. വി.​വി. രാ​ജേ​ഷി​നാ​ണ് മു​ന്‍​ഗ​ണ​ന. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം വി.​വി.…

Read More

വി​റ്റാ​ൻ സി​യു​മു​ണ്ട്, ഇ​തി​ൽ സ​ന്തോ​ഷ​വു​മു​ണ്ട്… പ​ട​ക്കം പൊ​ട്ടി​ച്ച് പ​ണം ക​ള​ഞ്ഞി​ല്ല; ആ​പ്പി​ൾ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി വീ​ടു​ക​ളി​ൽ ആ​പ്പി​ൾ വി​ത​ര​ണം ചെ​യ്തു

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ൽ ആ​പ്പി​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം ഊ​ര​കം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. ന​ല്ലേ​ങ്ങ​ര ഇ​ബ്രാ​ഹി​മാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് ആ​പ്പി​ൾ വി​ത​ര​ണം ചെ​യ്ത​ത്. വി​മ​ത സ്ഥാ​നാ​ർ‌​ഥി​യാ​യാ​ണ് ഇ​ബ്രാ​ഹിം മ​ത്സ​രി​ച്ച​ത്. വാ​ര്‍​ഡി​ലെ നാ​നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി​രു​ന്നു ആ​പ്പി​ൾ വി​ത​ര​ണം. മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ബ്രാ​ഹിം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച​ത്. ആ​പ്പി​ൾ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ഇ​ബ്രാ​ഹിം 237 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ​ട​ക്കം അ​ട​ക്കം പൊ​ട്ടി​ച്ച് പ​ണം ക​ള​യു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​മു​ള്ള കാ​ര്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ഇ​ബ്രാ​ഹിം പ​റ​യു​ന്ന​ത്.

Read More

കോ​ട്ട​യ​ത്തെ കോ​ട്ട ത​ക​ർ​ന്ന​തെ​ങ്ങ​നെ? തോ​ല്‍​വി പ​ഠി​ക്കാ​ന്‍ പോ​ളി​റ്റ് ബ്യൂ​റോ നേ​താ​വും സ​ഖാ​ക്ക​ളും വ​രു​ന്നു; ദ്വി​ദി​ന ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ര​ണ്ട് ദി​വ​സം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പുഫ​​ലം വി​​ല​​യി​​രു​​ത്താ​​ന്‍ സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി 22, 23 തീ​​യ​​തി​​ക​​ളി​​ല്‍ ചേ​​രും. പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ബി​​ജു, കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​മാ​​രോ​​ട് ബൂ​​ത്തു​​ത​​ല ക​​ണ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്നു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ല്‍ വ​​ര്‍​ധ​ന​​യു​​ണ്ടാ​​യ​​താ​​യാ​​ണു വി​​ല​​യി​​രു​​ത്ത​​ല്‍. എ​​ന്നാ​​ല്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ലെ കു​​മ​​ര​​കം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലെ തോ​​ല്‍​വി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും. അ​​തി​​ര​​മ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യ​​ത് നേ​​ട്ട​​മാ​​ണെ​​ങ്കി​​ലും മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ ബി​​ജെ​​പി ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​തും ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച​​തും ച​​ര്‍​ച്ച​​യാ​​​കും.കു​​മ​​ര​​കം, പൊ​​ന്‍​കു​​ന്നം, തൃ​​ക്കൊ​​ടി​​ത്താ​​നം, വെ​​ള്ളൂ​​ര്‍ ജി​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. കു​​മ​​ര​​ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍​പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വി​​ന് ഒ​​ര​​വ​​സ​​രം​കൂ​​ടി ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ വി​​ജ​​യി​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന്…

Read More

അ​തി​ദ​രി​ദ്ര​രി​ല്ലെ​ന്ന് വാ​ദി​ക്കു​ന്ന​വ​ർ പോ​തി​ച്ചോ​റി​ന് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ കാ​ണ​ണം; വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യ സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ൾ കൊ​ടു​ത്ത തി​രി​ച്ച​ടി​യെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യുഡിഎഫിന്‍റേ​​ത് ച​​രി​​ത്ര വി​​ജ​​യ​​മാ​​ണെ​​ന്നും കോ​​ട്ട​​യ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ നേ​​ട്ട​​മാ​​ണെ​​ന്നും കെ​​പി​​സി​​സി അ​​ച്ച​​ട​​ക്ക സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്‍കൂ​​ടി​​യാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ. കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ്ബി​ന്‍റെ മീ​​റ്റ് ദ ​​പ്ര​​സി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു എം​​എ​​ല്‍​എ. ജി​​ല്ല​​യി​​ല്‍ യു​​ഡി​​എ​​ഫി​​ന് 645 സീ​​റ്റു​​ക​​ള്‍ അ​​ധി​​ക​​മാ​​യി ല​​ഭി​​ച്ചു. വോ​​ട്ടിം​​ഗ് റേ​​റ്റി​​ല്‍ 57 ശ​​ത​​മാ​​നം വ​​ള​​ര്‍​ച്ച​​യാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. എ​​ല്‍​ഡി​​എ​​ഫിന്‍റെ 418 സീ​​റ്റു​​ക​​ള്‍ 320 ആ​​യി കു​​റ​​ഞ്ഞു. 23 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​നു കു​​റ​​വു​​ണ്ടാ​​യ​​ത്. വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ മാ​​ത്രം ന​​ല്‍​കി​​യ ഒ​​മ്പ​​തു വ​​ര്‍​ഷ​​ത്തെ പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണ​​ത്തി​​ല്‍ ജ​​ന​​ങ്ങ​​ള്‍ നി​​രാ​​ശ​​രാ​​ണെ​​ന്ന​​തി​​നു​​ള്ള തെ​​ളി​​വും പ്ര​​തി​​ഷേ​​ധ​​വു​​മാ​​ണ് പ്ര​​തി​​ഫ​​ലി​​ച്ച​​ത്. അ​​തി​​ദ​​രി​​ദ്ര​​രി​​ല്ലെ​​ന്ന അ​​വ​​കാ​​ശ വാ​​ദം മു​​ഴ​​ക്കി​​യ​​വ​​ര്‍ കോ​​ട്ട​​യ​​ത്ത് ഉ​​ച്ച​​യ്ക്ക് പൊ​​തി​​ച്ചോ​​റി​​ന് കാ​​ത്തു​നി​​ല്‍​ക്കു​​ന്ന​​വ​​രെ പോ​​യി കാ​​ണ​​ണം. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ സൗ​​ജ​​ന്യ ചി​​കി​​ത്സ നി​​ല​​ച്ചു. ഓ​​പ്പ​​റേ​​ഷ​​ന്‍ വേ​​ണ​​മെ​​ങ്കി​​ല്‍ അ​​തി​​നു​​ള്ള സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി എ​​ത്തേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണെ​​ന്നും എം​​എ​​ല്‍​എ കു​​റ്റ​​പ്പെ​​ടു​​ത്തി. ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​​നെ പ​​രാ​​മ​​ര്‍​ശി​​ച്ചു​​ള്ള പാ​​ര​​ഡി​​ഗാ​​ന​​ത്തി​​ല്‍ യു​​ഡി​​എ​​ഫി​​ന് പ​​ങ്കി​​ല്ല. പാ​​ര​​ഡി…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു; ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മാ​റാ​ത്ത​ത് ഇ​നി മാ​റും;​ സ​ർ​ക്കാ​രി​ന്‍റേത് ഭ​ര​ണ പ​രാ​ജ​യം; കോ​ൺ​ഗ്ര​സി​ന്‍റെ ജ​യ​ത്തെ​ക്കു​റി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞ​ത്; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യം ഇ​തോ​ടെ വ്യ​ക്ത​മാ​യെ​ന്നും യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ്. ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ച വി​ക​സി​ത കേ​ര​ളം ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ജ​യം അ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ 20% വോ​ട്ട് നേ​ടി​യാ​ണ് ബി​ജെ​പി മു​ന്നേ​റി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​യു​ടെ ഫ​ല​മാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ജ​യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രാ​ണ് വ​രാ​ൻ പോ​കു​ന്ന​ത് എ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും മാ​റാ​ത്ത​ത് ഇ​നി മാ​റു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. പി​ന്തു​ണ ന​ൽ​കി​യ വോ​ട്ട​ർ​മാ​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.  

Read More

നാളെയാണ് നാളെ…തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ടിന്; ആ​​ദ്യം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വോ​​ട്ടു​​നി​​ല

തി​രു​വ​ന​ന്ത​പു​രം: ഗ്രാ​​മ- ബ്ലോ​​ക്ക്- ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ വോ​​ട്ടെ​​ണ്ണു​​ന്ന​​തു ബ്ലോ​​ക്ക് ത​​ല​​ത്തി​​ലു​​ള്ള കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രി​​ക്കും. ഇ​​വി​​ടെ ഗ്രാ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ ത​​പാ​​ൽ ബാ​​ല​​റ്റു​​ക​​ൾ അ​​ത​​തു വ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ടേ​​ബി​​ളി​​ൽ എ​​ണ്ണും.​വോ​​ട്ടെ​​ണ്ണ​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. ആ​​ദ്യം വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ ടേ​​ബി​​ളി​​ൽ ത​​പാ​​ൽ ബാ​​ല​​റ്റ് എ​​ണ്ണിത്തുട​​ങ്ങും. തു​​ട​​ർ​​ന്ന് വോ​​ട്ടിം​ഗ് മെ​​ഷീ​​നു​​ക​​ളി​​ലെ വോ​​ട്ടു​​ക​​ൾ എ​​ണ്ണും. വോ​​ട്ടെ​​ണ്ണ​​ലി​​ന് ഇ​​ല​​ക്‌ട്രോണി​​ക് വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ലെ ക​​ണ്‍​ട്രോ​​ൾ യൂ​​ണി​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് സ്ട്രോം​​ഗ് റൂ​​മു​​ക​​ളി​​ൽ നി​​ന്ന് ടേ​​ബി​​ളു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ക. സ്ട്രോം​​ഗ് റൂം ​​തു​​റ​​ക്കു​​ന്ന​​ത് വ​​ര​​ണാ​​ധി​​കാ​​രി, ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി, നി​​രീ​​ക്ഷ​​ക​​ർ, സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ, ഏ​​ജ​​ന്‍റു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രി​​ക്കും. അ​​വി​​ടെനി​​ന്ന് ഓ​​രോ വാ​​ർ​​ഡി​​ലെ​​യും മെ​​ഷീ​​നു​​ക​​ൾ കൗ​​ണ്ടിം​​ഗ് ഹാ​​ളി​​ലേ​​ക്ക് വോ​​ട്ടെ​​ണ്ണാ​​നാ​​യി കൊ​​ണ്ടുപോ​​കും.​ വാ​​ർ​​ഡു​​ക​​ളു​​ടെ ക്ര​​മ​​ന​​ന്പ​​ർ പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ൾ ഓ​​രോ കൗ​​ണ്ടിം​​ഗ് ടേ​​ബി​​ളി​​ലും വ​​യ്ക്കു​​ക. ഒ​​രു വാ​​ർ​​ഡി​​ലെ എ​​ല്ലാ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ​​യും മെ​​ഷീ​​നു​​ക​​ൾ ഒ​​രു ടേ​​ബി​​ളി​​ൾത​​ന്നെ ആ​​യി​​രി​​ക്കും എ​​ണ്ണു​​ക. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ​​യോ സ്ഥാ​​നാ​​ർ​​ഥി നി​​യോ​​ഗി​​ക്കു​​ന്ന കൗ​​ണ്ടിം​​ഗ് ഏ​​ജ​​ന്‍റു​​മാ​​രു​​ടെ​​യോ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ഓ​​രോ…

Read More