ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ യു​ഡി​എ​ഫി​ന് ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വുണ്ടാ​കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വ് യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രേ ജ​ന​വി​കാ​ര​മു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നുശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യ്ക്കു​ള്ളി​ലും ജ​ന​ങ്ങ​ള്‍​ക്ക് അ​മ്പ​ര​പ്പു​ണ്ട്. സി​പി​എം നേ​താ​ക്ക​ളാ​ണ് പ്ര​തി​ക​ള്‍. ഉ​ന്ന​ത നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​ക​ണ​മാ​യി​രു​ന്നു. എ​സ്‌​ഐ​ടി​ക്ക് മേ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദ​മു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പാ​റ്റേ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ട്. പ​ക്ഷ, ഇ​വി​ടെ സൂ​ച​ന​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫ് ജ​യി​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ജ​യി​ക്കും. ജ​യി​ക്കാ​ത്ത മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ വ​രെ ജ​യി​ക്കും.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യം കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. പ്ര​തി​രോ​ധ​ത്തി​ലാ​യ​ത് സി​പി​എം ആ​ണ്. കോ​ണ്‍​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സി​പി​എം അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​ന്ന​ത് അ​വ​സാ​ന വി​ധി​യ​ല്ല. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന് പോ​ക​ണം.

ഏ​ത് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷി​ച്ച​ത് ഏ​ത് തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ശി​ക്ഷി​ക്കാ​തി​രു​ന്ന​ത് എ​ന്ന​ത് വി​ധി വാ​യി​ച്ചാ​ലേ മ​ന​സി​ലാ​വൂ.ആ​ളു​ക​ളെ വൈ​റ്റ് വാ​ഷ് ചെ​യ്യു​ന്ന ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍.

അ​തി​ജീ​വി​ത​യ്‌​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ അ​ല്ല കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​പ്പോ​ള്‍ ഒ​രു വി​ല്പ​ന ച​ര​ക്കാ​ക്കി മാ​റ്റി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment